യുപിയിൽ തീപാറും ; യോ​ഗിക്കെതിരെ മൽസരിക്കണമെന്ന് ഡോ. കഫീൽ ഖാൻ

ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ മൽസരിക്കാൻ തയ്യാറാണെന്ന് ഡോ. കഫീൽ ഖാൻ. ആര് സീറ്റ് തന്നാലും സ്വീകരിക്കുമെന്നും കഫീൽ ഖാൻ വ്യക്തമാക്കി. ആർ എസ് എസ് ആണ് പ്രധാന എതിരാളിയെന്നും 2017 മുതൽ താൻ വേട്ടയാടപ്പെടുകയാണെന്നും കഫീൽ ഖാൻ പറയുന്നു.

എനിക്ക് യോ​ഗിക്കെതിരെ മൽസരിക്കണം. കോൺ​ഗ്രസ്, എസ്പി തുടങ്ങി ബിജെപിക്ക് എതിരായി അണിചേരുന്ന ഏത് പാർട്ടിയുടെ സ്ഥാനാർഥിയാകാനും തയ്യാറാണ്. അവർ എനിക്ക് സീറ്റ് തരണമെന്നാണ് അപേക്ഷ. ഇതേക്കുറിച്ച് പാർട്ടികളുമായി ചർച്ചകൾ നടക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തർപ്രദേശിനെ ഇപ്പോൾ കാണുന്ന രീതിയിൽ നശിപ്പിച്ചവർക്കെതിരെയാണ് എന്റെ പോരാട്ടം. ഞാനും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും സുഹൃത്തുക്കളാണ്. അദ്ദേ​ഹം ​ഗോരഖ്പൂരിൽ മൽസരിക്കുമെന്ന് പറയുന്നു. ആസാദുമായി ചർച്ചകൾ ഉണ്ടാകുമെന്നും കഫീൽ ഖാൻ പറയുന്നു.

തൻറെ പ്രധാന ശത്രു ആർഎസ്എസ് ആണെന്ന് കഫീൽ ഖാൻ പറഞ്ഞു. യോ​ഗിയോ മോദിയോ മറ്റ് വ്യക്തികളോ അല്ല തൻറെ പ്രധാന ശത്രു . അവരുടെ പ്രത്യയശാസ്ത്രത്തോടാണ് വിയോജിപ്പ്. മനുഷ്യരെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്ന ചിന്താ​ഗതിയെ ഒരിക്കലും ഉൾക്കൊള്ളാനാകുന്നില്ല.

യുപി തിരഞ്ഞെടുപ്പിന് ഇനി ഒരു മാസം മാത്രമേ ബാക്കിയുള്ളൂ. ഇവിടെ എന്നാൽ അവർ ആരോ​ഗ്യത്തെക്കുറിച്ചോ, വിദ്യാഭ്യാസത്തെക്കുറിച്ചോ തൊഴിലില്ലായ്മയെക്കുറിച്ചോ സംസാരിക്കുന്നില്ല. അവർ സംസാരിക്കുന്നത് മുഴുവൻ പാക്കിസ്താൻ, ഖാലിസ്താൻ, ജിന്ന തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ്.

മുഖ്യമന്ത്രി തന്നെ സംസാരിക്കുന്നത് നക്സലിസത്തെ കുറിച്ചൊക്കെയാണ്. ഈ സർക്കാർ ചെയ്തത് എന്താണെന്ന് അറിയുമോ? ഇവിടുത്തെ 16 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ വർ​ഗീയത കുത്തി നിറച്ചു. അവരുടെ മനസ്സിനെ മലീമസമാക്കി. അവർ പോലും മതത്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്. വിദ്യാഭ്യാസത്തിനേക്കാൾ‍, തൊഴിലിനെക്കാൾ വലുതാണ് മതം എന്ന ചിന്ത അവരിൽ വളർത്തി. ഇതെല്ലാം കുറച്ചാളുകളിൽ യോ​ഗി വിരുദ്ധ തരം​ഗം ഉണ്ടാക്കിയിട്ടുണ്ട് എന്ന് കഫീൽഖാൻ പറഞ്ഞു.

Top