
പൊതുവേദിയില്‍ നടി കാജലിനെ ചുംബിച്ച ഛായഗ്രാഹകന്‍ ഛോട്ടാ കെ.നായിഡുവിനെതിരേ പ്രതിഷേധം. കാജലിന്റെ ഏറ്റവും പുതിയ ചിത്രമായ കവചം എന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു സംഭവം. ഹൈദരാബാദില്‍ വച്ചാണ് ചടങ്ങ് നടന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും മാധ്യമപ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സംഭവം വിവാദമായതോടെ നായ്ഡു വിശദീകരണമായി രംഗത്തെത്തി. ഇത് കൂടുതല്‍ പുലിവാലു പിടിക്കുകയും ചെയ്തു.
മെഹ്‌റീന്‍ കൗര്‍ കാജലിനെ ചുംബിച്ചു. അപ്പോള്‍ സംഗീത സംവിധായകന്‍ തമന്‍ പറഞ്ഞു, എനിക്കും കാജല്‍ അഗര്‍വാളിനെ ചുംബിക്കണം. എനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്നും അയാള്‍ പറഞ്ഞു. എന്ത് കൊണ്ട് എനിക്ക് കാജലിനെ ചുംബിച്ചു കൂടാ..? അതുകൊണ്ടാണ് കാജലിനെ ചുംബിച്ചത്. ഛോട്ടാ നായിഡു പറഞ്ഞു. കാജല്‍ സമചിത്തതയോടെ പെരുമാറിയെങ്കിലും ചുംബനത്തില്‍ അസംതൃപ്തയാണ്. നായിഡുവിന്റെ പ്രവൃത്തിയില്‍ കാജല്‍ അതൃപ്തി കാണിച്ചില്ലെങ്കിലും ചടങ്ങിനെത്തിയവരില്‍ പലരും അദ്ദേഹത്തിനെ ശക്തമായി വിമര്‍ശിച്ചു.