ആ ഡ്രൈവര്‍ തന്റെ മുന്നില്‍ കരഞ്ഞു, 48 മണിക്കൂറില്‍ അയാള്‍ക്ക് കിട്ടിയ ആദ്യത്തെ ഓട്ടമായിരുന്നു എന്റേത്, കൊറോണയെക്കുറിച്ച് കാജല്‍ അഗര്‍വാള്‍

കൊറോണ എന്ന ദുരിതം ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന കഷ്ടത പങ്കുവെച്ച് നടി കാജല്‍ അഗര്‍വാള്‍. അന്നത്തെ സമ്പാദ്യം കൊണ്ട് കുടുംബം നോക്കുന്നവരുടെ കാര്യം വളരെ കഷ്ടത്തിലാണെന്ന് കാജല്‍ പറയുന്നു. ഒരാളുടെ അനുഭവം പങ്കുവെച്ചാണ് താരം എത്തിയത്.നഗരത്തിലെ ഒരു ടാക്‌സി ഡ്രൈവര്‍ തന്നോട് പറഞ്ഞ കാര്യങ്ങളാണ് നടി പങ്കുവെച്ചത്. ജനജീവിതം ആകെ സ്തംഭിച്ചിരിക്കുന്നു. ചെറുകിട കച്ചവടക്കാരുടെയും ഡ്രൈവര്‍മാരുടെയും കാര്യമാണ് ഏറെ കഷ്ടമെന്നും കാജല്‍ പറയുന്നു.

ആ ഡ്രൈവര്‍ എന്റെ മുന്നില്‍ കരയുകയായിരുന്നു. കഴിഞ്ഞ 48 മണിക്കൂറില്‍ അയാള്‍ക്ക് കിട്ടിയ ആദ്യത്തെ ഓട്ടമായിരുന്നു എന്റേത്. ഇന്നെങ്കിലും വീട്ടിലേയ്ക്ക് വേണ്ട പലചരക്ക് സാധനങ്ങള്‍ വാങ്ങിക്കൊണ്ട് ചെല്ലുമെന്ന പ്രതീക്ഷയിലാണ് തന്റെ ഭാര്യയെന്നാണ് അയാള്‍ കണ്ണീരോടെ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊറോണ വൈറസ് നമ്മളെയെല്ലാം കഷ്ടത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ അന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ആ ടാക്‌സി ഡ്രൈവര്‍ക്ക് 500 രൂപ കൂടുതല്‍ കൊടുത്തു. അതത്ര വലിയ തുകയൊന്നുമല്ലെന്ന് അറിയാം. പക്ഷേ, ഞാന്‍ പറയുന്നത്, ഇതുപോലെ നമ്മളെല്ലാവരും ഇവരെപ്പോലുള്ളവര്‍ക്ക് കഴിയുന്ന സഹായം ചെയ്യണം. ടാക്‌സി ഡ്രൈവര്‍മാര്‍. വഴിയോരക്കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് കുറച്ച് പണം കൂടുതല്‍ കൊടുക്കാന്‍ തയ്യാറകണം. ഒരുപക്ഷേ, നിങ്ങളായിരിക്കാം ആ ദിവസത്തെ അവസാനത്തെ കസ്റ്റമര്‍. മനുഷ്യര്‍ പരസ്പരം സഹായിച്ചു മുന്നേറേണ്ടൊരു സാഹചര്യമാണിതെന്ന് ഓര്‍മിപ്പിച്ച്, എല്ലാവരും ഒരുമിച്ച് നില്‍ക്കാന്‍ ആഹ്വാനം ചെയ്യുകയാണെന്നും കാജല്‍ കുറിച്ചു.

Top