കൊച്ചി: സ്ത്രീകള്‍ക്ക് സമൂഹത്തില്‍ നിന്നും പലപ്പോഴും ദുരനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. നിയമങ്ങള്‍ ഇത്രയും ഒക്കെ കര്‍ശനം ആക്കിയിട്ടും ബലാത്സംഗങ്ങളും ഉണ്ടാകുന്നുണ്ട്. ഇരകളായ സ്ത്രീകളെ എന്ത് പറഞ്ഞ് സമാധാനിപ്പിച്ചാലും അത് സാധ്യമാവുകയില്ല. ഇപ്പോള്‍ സംഭവത്തില്‍ കല മോഹന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറല്‍ ആവുകയാണ്.
പോസ്റ്റ് പോർണ്ണമായി :
പണ്ടെങ്ങോ വായിച്ച ഓർമ്മയുണ്ട്..
മാധവികുട്ടി പറഞ്ഞത്, ഒന്ന് മുക്കി മുള്ളി മൂത്രം ഒഴിച്ച് ഡെറ്റോൾ സോപ്പ് ഇട്ടു കഴുകി കളഞ്ഞാൽ തീരുന്ന പൊള്ളുന്ന ലൈംഗികതയുടെ ഓർമ്മകളെ പറ്റി..
ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളോട് പലവട്ടം ഞാനും അത് ചൂണ്ടി കാണിച്ചിട്ടുണ്ട്..
നമ്മുടെ ഇഷ്‌ടമില്ലാത്ത ഒരാളുടെ സ്പർശം അങ്ങനെ കണ്ടാൽ മതിയെന്ന്..
പക്ഷെ ചില പെണ്ണുങ്ങൾ മുന്നില് വന്നു പെടും..
നെഞ്ച് പൊള്ളിക്കുന്ന കരച്ചില് കേൾപ്പിക്കും.
ഉറക്കമില്ലാത്ത രാവുകൾ പറഞ്ഞു ഞെട്ടിക്കും..
ശ്വാസമില്ലാതെയും ജീവിക്കാം, പക്ഷെ നിന്റെ സ്നേഹം നഷ്‌ടപ്പെട്ടാൽ നൂറു കഷ്ണങ്ങളായി ഞാൻ പൊട്ടിച്ചിതറി പോകുമെന്ന് കരയുന്ന ഹൃദയം…
അവൾ ബലാത്സംഗം ചെയ്യപ്പെട്ടതാകില്ല..
ആത്മസമർപ്പണം ആകും.. പക്ഷെ,
അവന്റെ വിയർത്ത നെഞ്ചിൽ ഉമ്മ വെച്ചു പിരിഞ്ഞ ഓർമ്മകളെ എങ്ങനെയാണ് നിസ്സാരവൽകരിച്ച് സംസാരിക്കുക !!
യാതൊരു സ്വാർത്ഥതാല്പര്യവും ഇല്ലാതിരുന്ന നിമിഷത്തെ പീഡനം എന്ന് പേരിട്ടു വിളിക്കാൻ പറ്റില്ല…
അവനെ അപമാനിക്കുക അല്ല,
അതാ നിമിഷങ്ങൾക്ക് അവൾ അവളോട് കാണിക്കുന്ന നീതികേടാകും..
കാലിൽ പറ്റി ചേർന്നു നിൽക്കുന്ന നായക്കുട്ടിയെ തട്ടി കളയുന്ന ലാഘവത്തോടെ, എടുത്തെറിയപെടുമ്പോൾ,
മനസ്സിൽ, നൂറായിരം വേവുന്ന ഓർമ്മകളാകും..
അവരോടു മാധവിക്കുട്ടിയുടെ വാക്കുകൾ ചൂണ്ടി കാട്ടാനാകില്ല..
അവർക്ക് മനസ്സിലാകുന്ന ഭാഷയല്ല അത്….
എങ്ങനെ, ഏത് വാക്കുകൾ കോർത്തു ഞാൻ സാന്ത്വനം കൊടുക്കും !
അങ്ങനെയും എന്റെ പെണ്ണുങ്ങൾ….
കല, കൗൺസലിംഗ് സൈക്കോളജിസ്റ്