സരിതയുടെ സെക്‌സ് കഥകള്‍ പോലെ, ഈ കേസ് വഫായെന്ന മോഡലും അവരുടെ സെക്‌സ് അപ്പീലും ആകരുത് !! കലാമോഹന്റെ കുറിപ്പ്

കൊച്ചി :സരിതയുടെ സെക്‌സ് കഥകള്‍ പോലെമാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ മരണവും അതിനു കാരണമായ കാർ ആക്സിഡന്റിനുകാരണമായ കേസും വഫായെന്ന മോഡലും അവരുടെ സെക്‌സ് അപ്പീലും ആകരുത് കലാമോഹന്റെ കുറിപ്പ് ചർച്ചയാകുന്നു .മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ വിവാദം ഇപ്പോഴും തുടരുകയാണ്. സംഭവത്തില്‍ ശ്രീറാമിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. അപകടസമയം ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന യുവതിയെ ചുറ്റിപ്പറ്റിയും നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വഫ ഫിറോസിനെ ആക്രമിക്കുന്നതെന്തിനെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കൗണ്‍സിലര്‍ കല മോഹന്‍.

കല മോഹന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെറും വെറും, പച്ചയായി ചിന്തിക്കട്ടെ..
ആൺപെൺസൗഹൃദം ധാരാളമായി ഉണ്ടാകുന്ന ഇടം ആണ് ഇന്ന് കേരളം..
ഹിതമോ അവിഹിതമോ എന്തോ ആകട്ടെ..
ഓരോ വ്യക്തിയുടെയും സാഹചര്യം /സ്വാതന്ത്ര്യം ഓരോ തരത്തിൽ..
Wafa യെ എന്തിനു ആഘോഷിക്കണം എന്ന് മനസ്സിലാകുന്നില്ല.. അവർ കൂട്ടുകാരനെ സഹായിക്കാൻ ഇറങ്ങി ചെന്നു, ഇപ്പോഴും അതേ standil നിൽക്കുന്നു..
അതൊരു വശം…

ഇനി കേസിൽ നോക്കുക ആണെങ്കിൽ, wafa പറയുന്നതിൽ ചിലത്
കള്ളത്തരം ആണ്‌ എന്നും കേൾക്കുന്നവർക്ക് ബോധ്യപ്പെടും.. കുറ്റത്തിന്
കൂട്ടു നിന്നു എന്നതും പകൽ പോലെ വ്യക്തമാണ്..
കൂടുതൽ കള്ളങ്ങൾ കേൾക്കാൻ ഇന്റർവ്യൂ കൾ ഇനിയും ഇല്ലാതിരുന്നു എങ്കിൽ…

എന്നിരുന്നാലും,
അവിടെ അവരുടെ സദാചാരത്തെ നോക്കേണ്ട ബാധ്യത നമുക്കുണ്ടോ..?
Wafa എന്ന പേര് ഉള്ള വാർത്തകൾ ആർത്തിയോടെ, നോക്കുന്നത് അതിലെ ഇക്കിളി കഥ ചുരണ്ടാൻ മാത്രമാണ്..
അല്ലാതെ സാമൂഹിക പ്രതിബദ്ധത ആണോ?
സോളാർ case എന്തായിരുന്നു എന്ന് ചോദിച്ചാൽ, അതു സരിതാ നായർ അല്ലേ, അവരുടെ അവിഹിത ബന്ധങ്ങൾ അല്ലേ എന്നേ ഇപ്പോഴും പലർക്കും അറിയൂ..
എന്താണ് സോളാർ case എന്ന് പലർക്കും അറിയില്ല, സത്യം പറഞ്ഞാൽ..
അതേ, അവസ്ഥയിൽ ഈ case മാറുന്നു..

എന്റെ ഉള്ളിൽ ബഷീറിന്റെ കുടുംബത്തിന്റെ ഇനിയത്തെ അവസ്ഥ എന്ത് എന്നതാണ്..

ചിലരൊക്കെ കുറിച്ചത് കണ്ടു, പത്രക്കാരായത് കൊണ്ട്, ഇത്രയും ആവേശം എന്ന്..
എന്താ അവർക്ക് ആവേശം പാടില്ലേ?
കൂട്ടത്തിൽ ഒരുത്തൻ ഇല്ലാതായാൽ അവർക്ക് നോവില്ലേ?

ശ്രീറാമിനെയും, അതേ ആവേശത്തോടെ അയാൾക്ക്‌ വേണ്ടപ്പെട്ടവർ സഹായിക്കും..
അർഹമായ ശിക്ഷ കിട്ടുമോ എന്ന് നോക്കി കാണണം..
നട്ടെല്ലുള്ള ഭരണം എന്ത് ചെയ്യും എന്ന് കാണാം.യൂസഫലി 10 കൊടുത്തു എന്നാകരുത് ഉത്തരം..

ബഷീറിന്റെ കുടുംബത്തോടൊപ്പം നിന്നു, അവരെ ഒന്ന് പിടിച്ചു കേറ്റാൻ പറ്റിയിരുന്നെങ്കിൽ..
അവരുടെ ഇന്നത്തെ അവസ്ഥ.. നാളത്തെ ജീവിതം..
ഇതൊക്കെ ഒരു ചോദ്യമല്ലേ..?
പ്രഹസനം ഒഴിവാക്കി, ആ ദയ കാണിച്ചിരുന്നു എങ്കിൽ..
കുറ്റക്കാർക്ക്,
അർഹിക്കുന്ന ശിക്ഷ നേടികൊടുക്കൻ കഴിഞ്ഞു എങ്കിൽ..

സോളാർ കേസിൽ സരിതയുടെ സാരീ, അവരുടെ സെക്സ് കഥകൾ എന്നത് പോലെ,
ഈ കേസ് വഫായെന്ന മോഡലും അവരുടെ സെക്സ് അപ്പീലും ആകരുത് എന്നൊരു ആഗ്രഹം…
മരണപെട്ടുപോയ ആ മനുഷ്യനെ ആരും മറക്കാതിരിക്കട്ടെ..

Top