ബാലഭാസ്‌കറിന്റെ അപകടസ്ഥലത്തും കണ്ടതായി കലാഭവന്‍ സോബി ജോര്‍ജ്.

തിരുവനന്തപുരം:തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ പ്രതി സരിത്തിനെ വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടസ്ഥലത്തും കണ്ടതായി കലാഭവന്‍ സോബി ജോർജിന്റെ വെളിപ്പെടുത്തൽ . ഇപ്പോള്‍ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും സോബി. ബാലഭാസ്‌കറിന്റെ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന് സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അപകടം നടന്നയുടന്‍ രണ്ട് പേരെ സംശയകരമായ രീതിയില്‍ കണ്ടെന്നായിരുന്നു സോബി അന്ന് പറഞ്ഞത്.സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയാണ് സരിത്ത്.തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് സരിത്ത് മൊഴി നല്‍കിയിരുന്നു. 2019 മുതല്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നുണ്ട്. ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് അറിയില്ലെന്നും സ്വര്‍ണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നുമായിരുന്നു സരിത്തിന്റെ മൊഴി. 10 മുതല്‍ 15 ലക്ഷം വരെ കമ്മീഷന്‍ ലഭിക്കുമെന്നും സരിത്ത് കസ്റ്റംസിനെ അറിയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിലേക്ക്‌‌ യുഎഇയിൽനിന്ന്‌ നയതന്ത്ര ബാഗേജിൽ സ്വർണം അയച്ച ഫാസിൽ ഫരീദ്‌ ദുബായ്‌ പൊലീസിന്റെ പിടിയിലെന്ന്‌ സൂചന. കേസിലെ മൂന്നാം പ്രതിയായ ഇയാളെ വിട്ടുകിട്ടാൻ എൻഐഎയും കസ്‌റ്റംസും ഉടൻ നടപടി സ്വീകരിക്കും. സ്വർണക്കടത്ത്‌ സംഘത്തിന്റെ ദുബായ്‌ കേന്ദ്രീകരിച്ചുള്ള പ്രധാന സൂത്രധാരൻ ഇയാളാണെന്ന്‌ സരിത്‌ അന്വേഷകസംഘത്തോട്‌ വെളിപ്പെടുത്തിയിരുന്നു. ഫാസിലിനെ എൻഐഎയ്‌ക്ക്‌ ലഭിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കും. നയതന്ത്ര ബാഗേജിൽ സ്വർണം പിടിച്ചതോടെ യുഎഇയിലും അന്വേഷണം ആരംഭിച്ചിരുന്നു. കേരളത്തിലെ അന്വേഷണത്തോട്‌ പൂർണമായി സഹകരിക്കുമെന്നും യുഎഇ എംബസി വ്യക്തമാക്കിയിരുന്നു.

Top