ബാലഭാസ്കറിന്‍റെ മരണം; സിബിഐയുടെ നുണ പരിശോധന ആരംഭിച്ചു.

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണ പരിശോധന ആരംഭിച്ചു. ബാലഭാസ്കറിന്‍റെ ഡ്രൈവറായിരുന്ന അ‍ർജുൻ, മാനേജരായിരുന്ന പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, അപകടത്തിൽ അസ്വാഭാവികത ഉണ്ടെന്ന് വെളിപ്പെടുത്തൽ നടത്തിയ കലാഭവൻ സോബി എന്നിവരെയാണ് സിബിഐയുടെ കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.ഡൈവർ അർജുന്റെയും പ്രകാശൻ തമ്പിയുടെയും നുണ പരിശോധനയാണ് ആദ്യ ദിവസം നടത്തുക. കൊച്ചിയിലെ സിബിഐ ആസ്ഥാനത്തെ പ്രത്യേക കേന്ദ്രത്തിലാണ് പരിശോധന. രാവിലെ എത്തിയ അർജുന്റെ പരിശോധന ആരംഭിച്ചു.അപകട സമയത്തു വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കർ ആയിരുന്നെന്നാണ് അർജുൻ നൽകിയിരുന്ന മൊഴി. എന്നാൽ ബാലഭാസ്കറിന്‍റെ ഭാര്യ ഇത് നിഷേധിച്ചിരുന്നു. മൊഴിയിലെ വൈരുദ്ധ്യമാണ് പ്രധാനമായും സിബിഐ പരിശോധിക്കുക.

മാനേജർമാരായിരുന്ന പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുടെ പരിശോധനയും കേസിൽ നിർണ്ണായകമാണ്. തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസുമായി ഇരുവരും ബന്ധപ്പെട്ടതോടെയാണ് കേസ് മറ്റൊരു വഴിയിലേക്ക് തിരിഞ്ഞത്. രണ്ടുപേരുമായി ബാലഭാസ്കറിന്‍റെ പണമിടപാടുകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. കണക്കുകൾക്കപ്പുറം ഏതെങ്കിലും രീതിയിൽ ഇവർ ബാലഭാസ്കറിനെ ഉപയോഗിച്ചിരുന്നോയെന്നാകും സിബിഐ പരിശോധിക്കുക. അപകടത്തിൽ അസ്വാഭാവികത ഉണ്ടെന്ന് പറഞ്ഞ കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ എന്ത് അടിസ്ഥാനത്തിലാണെന്നാണ് സിബിഐയുടെ അന്വേഷണം. അതുകൊണ്ട് കേസിൽ ഇപ്പോഴത്തെ നുണ പരിശോധനാഫലങ്ങൾ നിർണ്ണായകമാണ്. കഴിഞ്ഞ ആഴ്ചയാണ് നാലുപേരും തിരുവനന്തപുരം സിബിഐ കോടതിയിൽ ഹാജരായി പരിശോധനയ്ക്ക് സമ്മതിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാലഭാസ്കറിന്‍റെ മരണം കൊലപാതകമാണെന്ന കുടുംബാംഗങ്ങളുടെ ആരോപണമാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്കറിന്‍റേത് അപകട മരണമെന്നായിരുന്നു നേരത്തെയുളള ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ചെന്നൈയിലെയും ഡൽഹിയിലേയും ഫൊറൻസിക് ലാബുകളിൽ നിന്നുളള വിദഗ്ധർ നുണ പരിശോധനയ്ക്കായി കൊച്ചിയിൽ എത്തിയിട്ടുണ്ട്.

Top