ആ താളവും നിലച്ചു !വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കർ അന്തരിച്ചു.

തിരുവനന്തപുരം :പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കർ (40) അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു . ചൊവ്വാഴ്ച പുലർച്ചെ 12.55നായിരുന്നു അന്ത്യം. ഹൃദയസ്തംഭനത്തേത്തുടർന്നാണ് അന്ത്യം. അപകടത്തിൽ ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയിരുന്നു. 25നു പുലർച്ചെ ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷനു സമീപമുണ്ടായ അപകടത്തിൽ ഏകമകൾ ഒന്നര വയസ്സുകാരി തേജസ്വിനി ബാല അന്നു തന്നെ മരിച്ചിരുന്നു. കുടുംബസമേതം സഞ്ചരിച്ച കാർ മരത്തിലിടിച്ചു മറിയുകയായിരുന്നു. ഭാര്യ ലക്ഷ്മി (38)യും വാഹനം ഓടിച്ച സുഹൃത്ത് അർജുനും (29) ചികിത്സയിലാണ്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴുത്തിനും സുഷുമ്‌നാനാഡിക്കും ശ്വാസകോശത്തിനുമായിരുന്നു ബാലഭാസ്കറിന് പരിക്ക്.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തിലാണ് ബാലഭാസ്കറിനും ഭാര്യ ലക്ഷ്മിക്കും പരിക്കേറ്റത്. അപകടത്തിൽ ഇവരുടെ രണ്ടുവയസുകാരിയായ മകൾ തേജസ്വിനി ബാല മരണപ്പെട്ടിരുന്നു. ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുനും പരിക്കേറ്റിരുന്നു.balabhaskar

മകളുടെ പേരിലുള്ള വഴിപാടുകൾക്കായി 23നു തൃശൂർക്കു പോയ കുടുംബം ക്ഷേത്രദർശനം കഴിഞ്ഞ് 24 നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങിയതാണ്. ബാലഭാസ്കറും മകളും മുൻസീറ്റിലായിരുന്നു. പുലർച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്കറിനെ ശസ്ത്രക്രിയകൾക്കു വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.

വാഹനത്തിന്റെ ഒരു ഭാഗം തകർത്തു പുറത്തെടുത്ത തേജസ്വിനിയെ പൊലീസ് വാഹനത്തിൽ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റുള്ളവരെ ആംബുലൻസുകളിൽ മെഡിക്കൽ കോളജിലും പിന്നീടു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മരത്തിലിടിച്ച കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് നിഗമനം. ബാലഭാസ്‌ക്കറും മകളും മുന്‍ഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്.

Top