ഞാന്‍ ബാലുച്ചേട്ടന് പകരമാവില്ല, അദ്ദേഹം എനിക്ക് സഹോദരന്‍ ആണ്; പകരക്കാരനെന്ന് വിളിച്ച് ക്രൂശിക്കരുത്, സംഗീത നിശയില്‍ വിശദീകരണവുമായി ശബരീഷ്

കൊച്ചി: ആരാധക ഹൃദയത്തില്‍ നോവിന്റെ ഒരായിരം ശ്രുതി പകര്‍ന്നാണ് വയലിന്‍ മാന്ത്രികന്‍ ബാലബാസ്‌കര്‍ യാത്രയായത്. വസതിയായ ഹിരണ്‍മയയിലെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. ബാലബാസ്‌കറിന്റെ ചിതയിലെ കനലെരിയുന്നതിന് മുന്‍പ് ബാലഭാസ്‌കര്‍ ഏറ്റെടുത്ത സംഗീത നിശ ഏറ്റെടുത്തതിന് രൂക്ഷ വിമര്‍ശനം വന്നതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് ശബരീഷ് വിശദീകരണവുമായി രംഗത്തെത്തിയത്.

ഒരിക്കലും ഞാന്‍ ബാലുച്ചേട്ടന് പകരമാവില്ല. അദ്ദേഹം ഒരു ലെജന്‍ഡ് ആണ്. വെറുമൊരു കര്‍ണാടക സംഗീതജ്ഞനായിരുന്ന എനിക്ക് വയലിനില്‍ അപാരമായ സാദ്ധ്യതകള്‍ ഉണ്ടെന്ന് വ്യക്തമാക്കി തന്നത് ബാലു ചേട്ടനാണ്. അദ്ദേഹം എനിക്ക് സഹോദരന്‍ ആണ്. ഈ സംഗീത നിശ ഞാന്‍ ഏറ്റെടുത്തത് ബാലുച്ചേട്ടന്‍ മരിച്ചതിന് ശേഷമല്ല. അദ്ദേഹത്തിന് അപകടം സംഭവിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ഏറെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് പരിപാടി ഏറ്റെടുത്തതെന്ന് ശബരീഷ് പറയുന്നു. പരിപാടിയുടെ പോസ്റ്റര്‍ പുറത്ത് വന്നതോടെ രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു ശബരീഷിന് നേരെ ഉയര്‍ന്നത്.

ശബരീഷിന്റെ വാക്കുകള്‍
ഞാന്‍ പകരമാവുമോ? ഒരിക്കലും ഞാന്‍ ബാലുച്ചേട്ടന് പകരമാവില്ല. അദ്ദേഹം ഒരു ലെജന്‍ഡ് ആണ്. വെറുമൊരു കര്‍ണാടക സംഗീതജ്ഞനായിരുന്ന എനിക്ക് വയലിനില്‍ അപാരമായ സാധ്യതകള്‍ ഉണ്ടെന്ന് വ്യക്തമാക്കി തന്നത് ബാലു ചേട്ടനാണ്. അദ്ദേഹം എനിക്ക് സഹോദരന്‍ ആണ്. ഈ സംഗീത നിശ ഞാന്‍ ഏറ്റെടുത്തത് ബാലുച്ചേട്ടന്‍ മരിച്ചതിന് ശേഷമല്ല. അദ്ദേഹത്തിന് അപകടം സംഭവിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ഏറെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് പരിപാടി ഏറ്റെടുക്കുന്നത്. നമ്മുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായാല്‍ നമ്മള്‍ സഹായിക്കില്ലെ.

കാശിന് വേണ്ടിയാണ് ആ പരിപാടി ഏറ്റെടുത്തതെന്നാണ് വിമര്‍ശിക്കുന്നവര്‍ ആരോപിക്കുന്നത്. എന്നാല്‍ ആ പരിപാടി ബാലുച്ചേട്ടന്‍ ഏറ്റെടുത്തത് പ്രതിഫലം വാങ്ങാതെ ആയിരുന്നു. എന്നാല്‍ പ്രളയക്കെടുതി അതിജീവിക്കാന്‍ പണം സമാഹരിക്കാന്‍ വേണ്ടി നടത്തുന്ന പരിപാടിയാണ് അത്. കാശിന് വേണ്ടിയല്ല ആ പരിപാടി ഏറ്റെടുത്തത്. ബാലുച്ചേട്ടനോടുള്ള കടമയായാണ് ഞാന്‍ അത് കാണുന്നത്. വൈകാരികമായി പ്രതികരിക്കുന്നവര്‍ അത് മനസിലാക്കുന്നില്ല. നിരവധി സ്പോണ്‍സര്‍മാര്‍ വന്ന പരിപാടിയാണ് അത്. ടിക്കറ്റുകളും വിറ്റുപോയിരുന്നു. പരിപാടി നടത്താന്‍ സാധിക്കാതെ ഒരു വിഷമ സന്ധിയിലായിരുന്നു അവര്‍ എന്നെ സമീപിച്ചത്. പകരക്കാരനെന്ന് വിളിച്ച് ക്രൂശിക്കരുത്. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഏറെ വിഷമം ഉണ്ട്.

Top