ബാ​ല​ഭാ​സ്ക​ർ അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​വ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​; ഒ​രു കോ​ടി ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഡ്രൈ​വ​ർ അ​ർ​ജു​ൻ കോ​ട​തി​യി​ൽ.

തി​രു​വ​ന​ന്ത​പു​രം: സ്വർണക്കടത്തിലെ പ്രതികളിൽ ഒരാൾ ബാലഭാസ്കറിന്റെ കാർ അപകട സ്ഥലത്ത് ഉണ്ടായിരുന്നു എന്ന വെളിപ്പെടുത്തൽ വന്നത് കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു . ബാ​ല​ഭാ​സ്ക​റി​ന്‍റെ ​മ​ര​ണ​ത്തിനു കാരണമായ കാർ അപകടത്തിൽ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഡ്രൈ​വ​ർ അ​ർ​ജു​ൻ കോ​ട​തി​യി​ൽ. അ​പ​ക​ട​സ​മ​യ​ത്തു ബാ​ല​ഭാ​സ്ക​റാ​ണു വ​ണ്ടി​യോ​ടി​ച്ച​തെ​ന്നും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഒ​രു കോ​ടി രൂ​പ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ർ​ജു​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ബാ​ല​ഭാ​സ്ക​റി​ന്‍റെ കു​ടും​ബ​ത്തെ എ​തി​ർ​ക​ക്ഷി​യാ​ക്കി​യാ​ണ് അ​ർ​ജു​ന്‍റെ ഹ​ർ​ജി. ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗാ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നു ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.അ​തേ​സ​മ​യം, അ​പ​ക​ട​മു​ണ്ടാ​യ സ​മ​യ​ത്തു കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് ഡ്രൈ​വ​റാ​യി​രു​ന്ന അ​ർ​ജു​നാ​ണെ​ന്നു ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ർ​ജു​ന്‍റെ ത​ല​യ്ക്കു പ​രി​ക്കേ​റ്റ​തു മു​ൻ സീ​റ്റി​ൽ ഇ​രു​ന്ന​തി​നാ​ലാ​ണെ​ന്നാ​ണും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​പ​ക​ട​മ​ര​ണം വ​ഴി​തി​രി​ച്ചു​വി​ടു​ന്ന നി​ല​യി​ൽ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ ക​ഐ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കു ഗ​ൾ​ഫി​ൽ ജോ​ലി ല​ഭി​ച്ച​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഇ​യാ​ൾ​ക്ക് സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ആ​രോ​പി​ച്ചു ബാ​ല​ഭാ​സ്ക​റിെ​ൻ​റ ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു അ​ർ​ജു​ന്‍റെ ഹ​ർ​ജി. താ​ത്കാ​ലി​ക ഡ്രൈ​വ​റാ​യി​രു​ന്ന അ​ജി​യ്ക്കെ​തി​രേ​യാ​ണ് ആ​രോ​പ​ണം.

ബാ​ല​ഭാ​സ്ക​റി​ന്‍റെ മാ​നേ​ജ​ർ​മാ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​ത്തെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​ൽ ക​ഐ​സ്ആ​ർ​ടി​സി​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നും ഉ​ണ്ടാ​യി​രു​ന്നു. അ​ന്നു പി​ടി​യി​ലാ​യ​വ​ർ​ക്ക് ഇ​പ്പോ​ഴ​ത്തെ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്.

Top