ബാലഭാസ്‌കറിന്റെ മരണം:സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് പിതാവ് കെ സി ഉണ്ണി മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടു. സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും കേസില്‍ ഗൂഢാലോചന ഉണ്ടെന്ന വിശ്വസിക്കുന്നതായും കെ.സി ഉണ്ണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കി. കേസില്‍ ഗൂഢാലോചനയുണ്ടെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം കോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്നും കെ സി ഉണ്ണി പറഞ്ഞു. അമിത വേഗതയില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് ബാലഭാസ്‌ക്കര്‍ മരിച്ചതെന്നും അതുകൊ ണ്ടു തന്നെ സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം.

ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസില്‍ സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷം കോടതിയില്‍ പോകുന്ന കാര്യം ആലോചിക്കുമെന്ന് ഉണ്ണി വ്യക്തമാക്കി. അമിത വേഗത്തെ തുടര്‍ന്ന് കാര്‍ മരത്തിലിടിച്ചുണ്ടായ അപകടം മാത്രമാണ് ബാലഭാസ്‌കറിന്റേത് എന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്തിമ കണ്ടെത്തല്‍.

അപകട സമയത്ത് കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ശാസ്ത്രീയ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നിഗമനം. അപകടത്തിന് പിന്നാലെ വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്നാണ് അര്‍ജുന്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ വണ്ടി ഓടിച്ചത് അര്‍ജുനാണെന്നും ബാലഭാസ്‌കര്‍ പിന്നിലെ സീറ്റിലായിരുന്നുവെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയത് അപകടത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചു.

Top