ബാലഭാസ്‌കറുടെ മകളുടെ മരണം തകര്‍ത്തു കളഞ്ഞെന്ന് ഷങ്കര്‍ മഹാദേവനും ശോഭനയും.തേജസ്വിനി ബാലയുടെ മൃതദേഹം സംസ്‌കരിച്ചു

തിരുവനന്തപുരം: കാറപകടത്തെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനുമുള്ള പ്രാര്‍ത്ഥനകളുമായി ശോഭനയും ശങ്കര്‍ മഹാദേവനും. സോഷ്യല്‍ മീഡിയയിലാണ് ഇരുവരും നടുക്കവും പ്രാര്‍ത്ഥനയും രേഖപ്പെടുത്തിയിരിക്കുന്നത്.‘ബാലഭാസ്‌കറുടെ മകളുടെ വിയോഗത്തില്‍ അതീവ ദുഃഖമുണ്ട്. ഒരിക്കലും നികത്താനാവാത്ത നഷ്ടമാണത്. ബാലുവിനും കുടുംബത്തിനും ദൈവം തുണയാകട്ടെ!’ ശോഭന തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.ഞങ്ങളുടെ സൂപ്പര്‍ ടാലന്റഡ് ബാലഭാസ്‌കറിനും ഭാര്യയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. റോഡപകടത്തെ തുടര്‍ന്ന് ജീവിതത്തോട് മല്ലിടുന്ന രണ്ടുപേരും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. രണ്ടുവയസ്സുകാരിയുടെ മരണവാര്‍ത്ത തകര്‍ത്തു കളഞ്ഞു,’ എന്നാണ് ശങ്കര്‍ മഹാദേവന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, ബാലഭാസ്‌കറിന്റെ ശരീരം മരുന്നുകളോടു പ്രതികരിക്കുന്നതായും ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായും അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ ബാലഭാസ്‌കറിന്റെ പിതാവ് അടുത്തെത്തി വിളിച്ചപ്പോള്‍ അദ്ദേഹം ചെറുതായി കണ്ണു തുറന്നു. എന്നാല്‍ രക്തസമ്മര്‍ദ്ദത്തിലെ അസന്തുലിതാവസ്ഥ ചികിത്സയെ ചെറിയ തോതില്‍ ബാധിക്കുന്നുണ്ട്.ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. ഇടയ്ക്ക് ബോധം വന്നപ്പോള്‍ ലക്ഷ്മി കുഞ്ഞിനെ അന്വേഷിച്ചിരുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ലക്ഷ്മി അപകടാവസ്ഥ തരണം ചെയ്തു.bala-1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ബാലഭാസ്‌കറിനു നട്ടെല്ലിലെ ഗുരുതര പരുക്കിനു ശസ്ത്രക്രിയ നടത്തി. പക്ഷേ, രക്തസമ്മര്‍ദം സാധാരണ നിലയിലാകുന്നില്ല. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ഇടയ്ക്കിടെ തടസ്സപ്പെടുന്നു. അതിനാല്‍ വെന്റിലേറ്ററില്‍ തന്നെ കഴിയുകയാണു ബാലഭാസ്‌കര്‍. രക്തസമ്മര്‍ദവും ശ്വാസഗതിയും നേരെയാകുന്നതിനുവേണ്ടി കാത്തിരിക്കുകയാണെന്നു ഡോ. എ.മാര്‍ത്താണ്ഡപിള്ള പറഞ്ഞു.

അതേസമയം വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാല ഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയുടെ( രണ്ട് വയസ്) മൃതദേഹം സംസ്‌കരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാല ഭാസ്‌കറിന് പൊന്നോമനയെ ഒരു നോക്ക് കാണാനായില്ല, ചികിത്സയില്‍ കഴിയുന്ന അമ്മ ലക്ഷ്മിയെ കാണിച്ചതിനു ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

Top