കൊച്ചി: കലാഭവന്‍ മണി മരിക്കുന്നതിന്റെ തലേദിവസം ജാഫര്‍ ഇടുക്കിക്കൊപ്പം സാബുവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഈക്കാര്യം അദ്ദേഹം സമ്മതിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സാബുവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം സാബുവിനെതിരായി വ്യാജ പ്രചാരണം നടന്നതിന്റെ തൊട്ടുപിന്നാലെയാണ് സാബുവും ജാഫര്‍ ഇടുക്കിക്കൊപ്പം പാഡി ഹൗസില്‍ ഉണ്ടായിരുന്നതായുളള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. രാവിലെയെത്തിയ സാബു പതിനൊന്ന് മണിയോടെ അവിടെ നിന്ന് പോയതായ സാബു തന്നെ പറയുന്നു. പിന്നീട് ജാഫര്‍ ഇടുക്കി ഉള്‍പ്പെടെയുള്ളവര്‍ അവിടെ ഉണ്ടായിരുന്നു. താന്‍ കലാഭവന്‍ മണിക്ക് മദ്യം നല്‍കിയട്ടില്ലെന്നും സാബു വ്യക്തമാക്കുന്നു.
സംഘത്തിലെ എല്ലാപേരില്‍ നിന്നും പൊലീസ് വിശദാംശങ്ങള്‍ തേടിയിരുന്നു. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടോ എന്ന് പരിശോധിക്കാനാണ് ഇത്. ജാഫര്‍ ഇടുക്കി മണിക്കൊപ്പം ഉണ്ടായിരുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും സാബുവിന്റെ പേര് വ്യാജ പ്രചാരണത്തിന് ശേഷമാണ് പുറത്ത് വരുന്നത്. കൂടാതെ പാഡി ഹൗസില്‍ ഉണ്ടായ മറ്റുളളവരെ കുറിച്ച് പോലീസിന് മാത്രമാണ് വ്യക്തമായ ധാരണയുള്ളൂ.
ജാഫര്‍ ഇടുക്കി ഉള്‍പ്പെടെയുള്ളവര്‍ മണിയുടെ വീട്ടില്‍ പോയിരുന്നുവെന്ന് സമ്മതിച്ചിരുന്നു. ഇത് സാബുവും ആവര്‍ത്തിക്കുന്നുമുണ്ട്. മണിയുടെ മരണത്തിന് പിന്നില്‍ സാബുവാണെന്ന് വാട്‌സ് ആപ്പിലൂടെ വ്യാജ പ്രചരണം നടത്തിരുന്നു. മിഡിയാ വണ്‍ ചാനലിന്റെ പേരില്‍ നടന്ന വ്യാജ പ്രചരണത്തിനെതിരെ സാബു നിയമനടപടിക്കും ഒരുങ്ങുകയാണ്. ഇതിനിടെയാണ് സാബുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നത്. വിവാവദങ്ങളെ കുറിച്ച് കൂടി ചോദിക്കുകയാണ് ലക്ഷ്യം. അതിനിടെ സാബുവിന്റെ മൊഴിയെടുത്ത ശേഷം വ്യാജ വാര്‍ത്തയുടെ ഉറവിടം തേടിയുള്ള അന്വേഷണം തുടങ്ങുമെന്ന് കായംകുളം പൊലീസും അറിയിച്ചു.