കലാഭവന്‍ മണിയുടേത് കൊലപാതകം;കോടികളുടെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കം.കേസ് അട്ടിമറിക്കാനും അറസ്റ്റ് നീട്ടാനും ഉന്നത സമ്മര്‍ദ്ദം

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണെന്ന സൂചന . എന്നാല്‍ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ അന്വേഷണം നീട്ടിവയ്ക്കാന്‍ നീക്കം.എന്നാല്‍ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ അന്വേഷണം നീട്ടാനും അറസ്റ്റ് വൈകിപ്പിയ്ക്കാനും അന്വേഷണ സംഘത്തിന്് ഉന്നത ഉദ്യോഗസ്ഥരുടെ കര്‍ശനം നിര്‍ദ്ദേശം ലഭിച്ചതായും അറിയുന്നു. ഇതിനിടെ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കോസ് അട്ടിമറിയ്ക്കാനും ഉന്നതരുടെ ഇടപെടല്‍ ഉണ്ടെന്നാണ് അറിയുന്നത്.

ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് മണിയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യാത്തത് എന്നാണ് സൂചന. അന്വേഷണവിവരങ്ങള്‍ പുറത്തുപറയരുതെന്ന് പൊലീസിന് ഡി.ജി.പി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മണിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറസ്റ്റു ചെയ്തതില്‍ നിന്നാണ് കൊലപാതകമെന്ന സൂചന ലഭിച്ചത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.kalabhaban-mani

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുപ്പതുകോടിയോളം സ്വത്തുള്ള മണിയുടെ സ്വത്ത് കൈകാര്യം ചെയ്തിരുന്നത് സിനിമാരംഗത്തുനിന്നുള്ളവരായിരുന്നു. അടുത്തബന്ധുക്കള്‍ തന്റെ സ്വത്ത് കൈകാര്യം ചെയ്യാന്‍ മണി അനുവദിച്ചിരുന്നില്ല. അടുത്തകാലത്തായി കൊച്ചിയിലെ ചിലര്‍ ചേര്‍ന്ന് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്‌സും മണി നടത്തിയിരുന്നു. സംഭവത്തില്‍ മലയാളം-തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കുന്ന ഒരു യുവ നടനെ ഒറ്റപ്പാലത്തെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും മരിക്കുന്നതിന് മുമ്പ് 15 കുപ്പി ബിയര്‍ മണി കഴിച്ചിരുന്നു. അതോടൊപ്പം വാറ്റുചാരായവും കഴിച്ചിരുന്നു. മണിക്ക് നിര്‍ബന്ധപൂര്‍വ്വമാണ് ഇത് കൊടുത്തതെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
മണിയുടെ കോടിക്കണക്കിന് സ്വത്തു സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് കണ്ടെത്തിയിരിയ്ക്കുന്നത്. കരള്‍ രോഗം മൂലം ഡോക്ടര്‍മാര്‍ മദ്യം കഴിയ്ക്കുന്നത് വിലക്കിയിരുന്നിട്ടും മണിയെ നിര്‍ബന്ധിപ്പിച്ച് മദ്യം കഴിപ്പിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. maniബോധരഹിതനാകുന്നതിന് മുമ്പ് മണിയെ കൊണ്ട് 15 കുപ്പി ബിയറുകളും വാറ്റുചാരായവുമാണ് കഴിപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിയ്ക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിയ്ക്കുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാതിരിയ്ക്കാന്‍ പോലീസിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നാണ് അറിയുന്നത്. അതേ പോലെ കേസ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ രഹസ്യമാക്കി വെയ്ക്കാനും അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.manil
നേരത്തെ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമം നടന്നതായി പൊലീസ് വിലയിരുത്തിയിരുന്നു. മരണത്തെ തുടര്‍ന്ന് വ്യത്യസ്ത ദിവസങ്ങളിലായി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ച തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വാര്‍ത്തകള്‍ അന്വേഷണത്തിന്റെ ദിശ മാറ്റാനായിരുന്നോയെന്നാണ് പൊലീസ് പരിശോധിച്ചിരുന്നു. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ വഴി വൈറലായ സന്ദേശങ്ങളുടെ ഉറവിടവും പൊലീസ് അന്വേഷിച്ചിരുന്നു.കൊച്ചി അമൃത ആശുപത്രിയിലെ പരിശോധനാ ഫലവും കാക്കനാട്ടെ പരിശോധനാ ഫലവും തമ്മിലുള്ള വൈരുധ്യം മൂലം കേസ് അന്വേഷണം വഴിമുട്ടിയ സാഹചര്യത്തില്‍ സൂക്ഷ്മമായ പരിശോധന നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.

ഇതിനിടെ തിരഞ്ഞെടുപ്പിന്റെ ബഹളത്തിനിടയില്‍ മണിയെ മറന്നുപോകരുതെന്ന് ആവശ്യപ്പെട്ട് പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനായിരുന്നു കലാഭവന്‍ മണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞത്.

Top