വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ച ഗുരുകുലത്തിലെ സര്‍ഗ്ഗവേനല്‍ ​വേറിട്ട കാഴ്ചയാകുന്നു

 

കരുനാഗപ്പള്ളി  കല്ലേലിഭാഗം ഗുരുകുലം സംകടിപ്പിച്ച കവയ്സൂര്യൻ ഓ.എൻ.വി സ്മൃതിവർഷം പരിപാടിയായ സർഗ്ഗവേനൽ    2016 കവി കുരീപ്പുഴ ശ്രീകുമാർ കവിത ചൊല്ലി ഉത്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി  :   സമാന്തര വിദ്യാഭ്യാസ രംഗത്ത് കല്ലേലിഭാഗം ഗുരുകുലത്തിലെ ഈ വര്‍ഷത്തെ വെക്കേഷന്‍ ക്ലാസുകൾ  സര്ഗ്ഗവേനല്‍ എന്ന പേരില്‍ നടത്തിയ  പരിപാടികള്‍ വേറിട്ട കാഴ്ച്ചകലാകുന്നു. ഏപ്രില്‍ 20 നു നടന്ന കാവ്യസൂര്യന്‍, ഓ.എന്‍.വി സ്മൃതി വര്‍ഷം 2016  -ന്‍റെ ഉദ്ഘാടനം അമ്മ മലയാളത്തിന്റെ പ്രിയകവി  ശ്രി.കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുകയും ഉച്ചയ്ക്ക് ശേഷം ലക്ഷ്യബോധമുള്ള ഒരു തലമുറയ്ക്കായ്‌ മജീഷ്യന്‍ അക്ഷയ് ഓവന്‍സിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ നേര്‍വഴി എന്ന മാജിക്കല്‍ മോട്ടിവേഷണല്‍ ക്ലാസും ശ്രദ്ധേയമായ്. ഏപ്രില്‍ 27 ബുധനാഴ്ച ശ്രീ.അജിത്‌ കെ.സി നയിച്ച ഗണിത വിസ്മയം കുട്ടികളുടെ ഗണിത വിജ്ഞാനത്തെ കൂടുതല്‍ മികവുറ്റതാക്കി. മെയ്‌ 4 ബുധനാഴ്ച  8 വയസ്സിനുള്ളില്‍ വരകളുടെ മായാജാലം തീര്‍ത്ത കൊടിയം സ്വദേശിയായ കുമാരി അനവദ്യ ദീപകിന്‍റെ ചിത്ര പ്രദര്‍ശനം വേറിട്ടൊരു ദൃശ്യാനുഭവം ആയിരുന്നു. മെയ്‌ 11 ബുധനാഴ്ച പ്രാസംഗിക ലോകത്ത് അഴീക്കോടിന്‍റെ പിന്‍ഗാമി എന്നറിയപ്പെടുന്ന ശ്രീ.പി.കെ.അനില്‍ കുമാര്‍ നയിച്ച അക്ഷരക്കളരി കുട്ടികളുടെ സര്‍ഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നതായിരുന്നു. സര്‍ഗ്ഗവേനലിന്‍റെ അവസാന ദിവസമായ മെയ്‌ 25 ബുധനാഴ്ച എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്രീ.എസ്.അശോകകുമാര്‍ നയിച്ച ലഹരി വിരുദ്ധ സെമിനാര്‍ വരും തലമുറയിലെ കുരുന്നുകള്‍ക്ക് ലഹരിയുടെ ദോഷവശങ്ങളെ കുറിച്ച് കൂടുതല്‍ അവബോധം നല്‍കുന്നതായി. പഠനത്തോടൊപ്പം വിനോദവും മറ്റ് അറിവുകളും കുട്ടികളിലേക്ക് എത്തിയ്ക്കാനായത്തിന്‍റെ സന്തോഷത്തിലാണ് ഗുരുകുലത്തിലെ അദ്ധ്യാപകര്‍.  വരും വര്‍ഷങ്ങളിലും സര്‍ഗ്ഗവേനലിനോടനുബന്ധിച്ച് വിപുലമായ ചര്‍ച്ചാ ക്ലാസ്സുകളും മറ്റും ഒരുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഗുരുകുല പ്രവര്‍ത്തകര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

a52b72d4-809e-4629-89b1-bfb319bd404a

കരുനാഗപ്പള്ളി  കല്ലേലിഭാഗം ഗുരുകുലത്തിൽ നടത്തിയ അനവദ്യ ദീപകിന്‍റെ ചിത്ര പ്രദർശനം 

Top