കല്യാണ മണ്ഡപത്തിൽ നിന്നു തോക്കു ചൂണ്ടി വരനെ തട്ടിയെടുത്തു; വരന്റെ മുൻ കാമുകിയുടെ നേതൃത്വത്തിൽ ഗുണ്ടാ സംഘം എത്തിയത് മാരകായുധങ്ങളുമായി; ഗുണ്ടകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ക്രൈം ഡെസ്‌ക്

ന്യൂഡൽഹി: കതിർമണ്ഡപത്തിൽ കല്യാണത്തിനു തയ്യാറായിരുന്ന വരനെ മുൻ കാമുകിയുടെ നേതൃത്വത്തിലെത്തിയ ഗുണ്ടാ സംഘം തോക്കു ചൂണ്ടി തട്ടിയെടുത്തു. കല്യാണ മണ്ഡപത്തിൽ തടിച്ചു കൂടിയിരുന്ന ആയിരങ്ങൾ നോക്കി നിൽക്കെയാണ് കാറിലെത്തിയ ഗുണ്ടാ സംഘം ആയുധങ്ങളുമായി എത്തി വരനെ തട്ടിയെടുത്തത്. ഡൽഹി സ്വദേശിയായ മൻദീപിനെയാണ് ഇയാളുടെ മുൻ കാമുകിയായ ഡൽഹി സ്വദേശിനി തട്ടിയെടുത്തത്.
കഴിഞ്ഞ മാസമാണ് മൻദീപിന്റെ ബന്ധുക്കൾ ചേർന്നു ഇയാളുടെ വിവാഹം നിശ്ചയിച്ചത്. 24 കാരനായ മൻദീപ് വീട്ടുകാരുടെ സമ്മർദത്തിനു വഴങ്ങി, വിവാഹത്തിനു സമ്മതിക്കുകയായിരുന്നു. ഇതോടെ ഇയാൾ മുൻ കാമുകിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. ഇതിനിടെ മൻദീപിന്റെ കല്യാണ ഒരുക്കങ്ങൾ എല്ലാം തയ്യാറാക്കിയ ശേഷം കല്യാണത്തിനായി ബന്ധുക്കളും, സുഹൃത്തുക്കളും അടക്കമുള്ളവർ കല്യാണ മണ്ഡപത്തിൽ ഒരുങ്ങിയിരിക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് അപ്രതീക്ഷിതമായി കല്യാണ മണ്ഡപത്തിലേയ്ക്കു അമിത വേഗത്തിൽ എസ് യുവി പാഞ്ഞെത്തിയത്. കല്യാണ മണ്ഡപത്തിനുള്ളിലേയ്ക്കു കാർ പാഞ്ഞു കയറിയത്. കാറിനുള്ളിൽ നിന്നും പുറത്തിറങ്ങിയ ആയുധ ധാരികളായ സംഘം തോക്കുകൾ പുറത്തേയ്ക്കു നീട്ടിയ ശേഷം വരനെ തട്ടിയെടുക്കുകയായിരുന്നു. വരന്റെ കഴുത്തിൽ തോക്ക് വച്ച സംഘം വരന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അടക്കമുള്ളവരെ ഭീഷണിപ്പെടുത്തി. പ്രശ്‌നത്തിൽ ഇടപെട്ടാൽ വെടിവച്ചു കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഈ ഭീഷണി സഹിക്കവയ്യാതെ, ഒടുവിൽ വരൻ കാറിനുള്ളിലേയ്ക്കു കയറി. തുടർന്നു സംഘം അതിവേഗം കാർ ഓടിച്ചു പോകുകയായിരുന്നു.
ബാന്ദ്രയിലെ പ്രൈവറ്റ് ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന അശോക് യാദവ്, ഇവിടെ ഒപ്പം ജോലി ചെയ്തിരുന്ന പെൺകുട്ടിയുമായി പ്രണയത്തിലാകുകയായിരുന്നു. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നു അശോക് യാദവ് വാഗ്ദാനം ചെയ്തതായും പറയുന്നു. എന്നാൽ, ഇതിനിടെ ഹമിർപൂർ ഗ്രാമത്തിൽ നിന്നുള്ള മറ്റൊരു പെൺകുട്ടിയുമായി ഇതിനിടെ അശോകിന്റെ വിവാഹം ബന്ധുക്കൾ ഉറപ്പിച്ചു. ഇതോടെയാണ് അശോക് തന്റെ ഒപ്പം ജോലി ചെയ്തിരുന്ന കാമുകിയെ ഒഴിവാക്കാൻ ആരംഭിച്ചു. എന്നാൽ, അശോകിന്റെ വിവാഹം നിശ്ചയിച്ചതറിഞ്ഞ പെൺകുട്ടി ഇയാളെ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ പെൺകുട്ടിയെ കാണാനോ സംസാരിക്കാനോ തയ്യാറായില്ല. ഇതേ തുടർന്നാണ് പെൺകുട്ടി ആയുധ ധാരികളുമായി എത്തി വരനെ തട്ടിക്കൊണ്ടു പോയത്.
എന്നാൽ, തട്ടിക്കൊണ്ടു പോകലിനു വിധേയനായ വരനെയോ, പെൺകുട്ടിയെയോ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു ഹമിർപൂർ എഎസ്പി ബ്രിജേഷ് കുമാർ അറിയിച്ചു. സംഭവത്തിൽ യുവാവിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top