ചെന്നൈ: കമല്ഹാസന് തമിഴ്നാട്ടിലുള്ള ജനപ്രീതി വളരെ വലുതാണ്. കുഞ്ഞു കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെയുണ്ട് ആരാധകരുടെ കൂട്ടത്തില്‍. ഇന്ന് കമലഹാസന്റെ ഏറ്റവും പ്രായം കുറഞ്ഞ ആരാധികയെ കണ്ടെത്തിയിരിക്കുകയാണ്. ആ വീഡിയോ വൈറലായും മാറുകയാണ്.
മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ധിപ്പിക്കാനായി തമിഴ്നാട്ടില്‍ ഉടനീളം യാത്ര നടത്തുകയാണ് കമല്ഹാസന്. കഴിഞ്ഞ ദിവസം ധര്‍മപുരി ജില്ലയിലെ നല്ലംപള്ളിയില്‍ യാത്ര എത്തിയപ്പോഴാണ് കുഞ്ഞ് ആരാധിക കമലിന്റെയും പ്പം കൂടി നിന്നവരുടെയും മനം കവര്‍ന്നത്.
മുകള്‍ വശം തുറന്നിട്ട കാറില്‍ ജനക്കൂട്ടത്തിനിടയിലൂടെ പതുക്കെ നീങ്ങുകയായിരുന്നു കമല്‍. അതിനിടെ ജനക്കൂട്ടത്തില്‍ നിന്ന് ആരോ ഒരു പെണ്‍കുഞ്ഞിനെ കമലിന്റെ കയ്യില്‍ ഏല്‍പ്പിച്ചു. പെണ്‍കുട്ടിയെ കമല്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയും ചെയ്തു. കുറച്ച് സമയത്തിന് ശേഷം കുഞ്ഞിനെ തിരികെ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഉലക നായകന്റെ ഷര്‍ട്ടില്‍ പിടിവിടാതെ മുറുകി പിടിച്ചു പോകാന്‍ കൂട്ടാക്കിയില്ല ആ കുഞ്ഞ്.
ഇത് കണ്ട് ചിരിച്ച കമല്ഹാസന് കുറച്ച് സമയം കൂടി കുഞ്ഞിനെ കെട്ടിപ്പിടിച്ചതും ഹൃദ്യമായ കാഴ്ചയായി.