ന്യുഡൽഹി : പ്രയ്യം ആല പ്രവൃത്തി പരിചയവും നേതൃത്വ ഗുണവുമാണ് കോൺഗ്രസിനെ നയിക്കാൻ മുൻഗണന എന്ന് സൂചന രാഹുൽ ഗാന്ധി നൽകുന്നു ഈ വര്‍ഷം സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ പാര്‍ട്ടി അധ്യക്ഷനായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കമല്‍ നാഥിനെ രാഹുല്‍ ഗാന്ധി നിയമിച്ചു. ജ്യോതിരാദിത്യ സിന്ധ്യയെ പ്രചാരണവിഭാഗം തലവനായും നിയമിച്ചിട്ടുണ്ട്. പുതിയ തിരുമാനത്തെ തുടര്‍ന്ന് നിലവില്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷനായി തുടരുന്ന ആരുണ്‍ യാദവ് സ്ഥാനമൊഴിയും.
മധ്യപ്രദേശ് അടക്കം ചുരുങ്ങിയത് നാല് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് തലപ്പത്ത് വന്‍ അഴിച്ചുപണിയാണ് നടത്തുന്നത്. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും കൂടിയായ അശോക് ഗലോട്ടിനെ നേരത്തെ പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിഅംഗമാക്കിയിരുന്നു. കൂടാതെ സംഘടനയുടേയും പ്രവര്‍ത്തകരുടെ പരിശീലനത്തിന്റേയും ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ആക്കി പദവി ഉയര്‍ത്തുകയും ചെയ്തു. ഹരിയാന,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളുടെ ചുമുതല നേരത്തെ കമല്‍ നാഥിന് നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പ് നടക്കുന്ന പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ശക്തമായ മുഖമില്ലാത്തതാണ് പലപ്പോഴും വിനയാകുന്നത്. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നു പാഠമുള്‍ക്കൊണ്ടുകൊണ്ടാണ് പുതിയ തീരുമാനം. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അതിനുള്ള പദ്ധതികള്‍ നേരത്തെ തയ്യാറാക്കിയിരുന്നെങ്കില്‍ ഒരു പക്ഷ അധികാരം നഷ്ടപ്പെടില്ലായിരുന്നു. നിലിവില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്ര്‌സ് സിദ്ധാരാമയ്യയുടെ നേതൃത്വത്തില്‍ തൃപ്തരാണ്. എന്നാല്‍ മധ്യപ്രദേശിലും മറ്റും പാര്‍ട്ടി വെല്ലുവിളി നേരിടുന്നുണ്ട്. മൂന്നു വട്ടമായി അധികാരത്തിലിരിക്കുന്ന ശിവരാജ് സിംഗ് ചൗഹാന്റെ മന്ത്രിസഭ വ്യാപം അഴിമതി അടക്കം നിരവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ഇത് മുതലാക്കി തിരഞ്ഞെടുപ്പില്‍ ജയിച്ച് കയറാനാണ് കോണ്‍ഗ്രസ് കരുനീക്കുന്നത്.ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ നേരത്തെ മുന്‍ കേന്ദ്രമന്ത്രിയും യുവനേതാവുമായ സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസ് ചുമതലയേല്‍പ്പിച്ചിരുന്നു.കേരളത്തിലും ഇത് പ്രവർത്തിയിൽ കൊണ്ടുവകൊണ്ടുവരും .ഹൈക്കമാന്റിന് വഴക്കമുള്ള നേതാവെന്ന നിലയിൽ മുല്ലപ്പള്ളിക്ക് തന്നെയാകും സാധ്യത .