പ്രേക്ഷകരുടെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ദുല്‍ഖര്‍ സല്‍മാന്‍ കമ്മട്ടിപ്പാടവുമായി എത്തുന്നു. കമ്മട്ടിപ്പാടത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കലിപ്പ് ലുക്കിലും ഒരു സാധാരണ നാട്ടിന്‍ പുറത്തെ ലുക്കിലും എത്തുന്ന ദുല്‍ഖറിന്റെ വേഷം ഏവരെയും ത്രില്ലടിപ്പിക്കുന്നതു തന്നെയാണ്. കൊച്ചി പഴയ കൊച്ചിയല്ലെന്ന് ബാപ്പ പറഞ്ഞ ഡയലോഗ് മകനും പറയുന്നു. അതേ…ദുല്‍ഖര്‍ പഴയ ദുല്‍ഖറല്ലെന്ന് പ്രേക്ഷകരും പറയുന്നു.
എണ്‍പതുകളിലെ പശ്ചാത്തലത്തിലുള്ള കഥയാണ് കമ്മട്ടിപ്പാടം പറയുന്നത്. കമ്മട്ടിപ്പാടം എന്നത് ഒരു സ്ഥലപ്പേരാണ്. കൊച്ചിയിലെ കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്‍ഡിന്റെ പുറകില്‍, റെയില്‍വേസ്റ്റേഷന് അടുത്തുള്ള ഒരു പ്രദേശത്തിന്റെ പേരാണ് ‘കമ്മട്ടിപ്പാടം.’
കമ്മട്ടിപ്പാടം വളര്‍ന്ന് നഗരമായതിനെക്കുറിച്ചുള്ള കഥ പറയുകയാണ് രാജീവ് രവി തന്റെ ചിത്രത്തില്‍. ദുല്‍ഖര്‍സല്‍മാന്‍ കൃഷ്ണനായി അഭിനയിക്കുമ്പോള്‍ ഗംഗനായി പ്രത്യക്ഷപ്പെടുന്നത് വിനായകനാണ്.
ഗ്ലോബല്‍ യുണൈറ്റഡ് മീഡിയായുടെ ബാനറില്‍ പ്രേംകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വ്വഹിക്കുന്നു. പി. ബാലചന്ദ്രന്‍ തിരക്കഥ, സംഭാഷണമെഴുതുന്നു. അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് കെ. ജോണ്‍ പി. വര്‍ക്കി, വിനായകന്‍ എന്നിവര്‍ സംഗീതം പകരുന്നു. മെയ് 20ന് സെഞ്ച്വറി ഫിലിംസ് ‘കമ്മട്ടിപ്പാടം’ തിയേറ്ററിലെത്തിക്കുന്നു.
ഷോണ്‍ റോമി, അമല്‍ഡ ലിസ് എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് നടി രസിക ദുഗാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.