കണ്ണൂരില്‍ നിന്ന് ആദ്യ പറക്കല്‍ അബുദാബിയിലേയ്ക്ക്; ബുക്കിങ് ഉടന്‍ തുടങ്ങും

കണ്ണൂര്‍ : കണ്ണൂരില്‍ നിന്ന് ആദ്യ യാത്ര വിമാനം പറന്നുയരുക അബുദാബിയിലേക്ക്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് വിമാനമാണ് കന്നിപ്പറക്കലിന് തയ്യാറെടുക്കുന്നത്. സര്‍വ്വീസിന് അനുമതി ലഭിച്ചാലുടന്‍ ബുക്കിങ് സൗകര്യവും തുടങ്ങും. ദുബായിലേക്കും ഷാര്‍ജയിലേക്കും പ്രതിദിന സര്‍വ്വീസുകളാണ് ലക്ഷ്യം. ഡിസംബര്‍ ഒന്‍പതിന് രാവിലെയാണ് ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്. രാവിലെ 11ന് കണ്ണൂരില്‍ നിന്നു ടേക്ക് ഓഫ് ചെയ്യുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിക്കുന്നത്. ഇതിനായി എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737800 വിമാനം നേരത്തെ കണ്ണൂരിലെത്തിക്കും. യുഎഇ സമയം ഉച്ചയ്ക്ക് 1.30ന് അബുദാബിയിലെത്തും.

സമയക്രമം ഡയറക്ടേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) പരിഗണനയിലാണ്. ഒന്‍പതിനു തന്നെ അബുദാബിയില്‍ നിന്നു കണ്ണൂരിലേക്കും സര്‍വീസുണ്ടാവും. യുഎഇ സമയം ഉച്ചയ്ക്കു 2.30നു പുറപ്പെട്ട് രാത്രി 8ന് കണ്ണൂരിലെത്തും. ദുബായിലേക്കും ഷാര്‍ജയിലേക്കും പ്രതിദിന സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസിനുണ്ടാവും. അബുദാബിയിലേക്ക് ആഴ്ചയില്‍ നാലു സര്‍വീസുകളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. മസ്‌കത്തിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസുകളുണ്ടാകും. ദോഹയിലേക്ക് ആഴ്ചയില്‍ നാലു സര്‍വീസുകളും റിയാദിലേക്കു മൂന്നു സര്‍വീസുകളും ഉണ്ടാവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top