കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന ആദ്യ യാത്രക്കാരന്‍ എന്ന നേട്ടത്തിന് അര്‍ഹനാകാന്‍ അമിത് ഷാ…

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലേക്ക്. ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനായാണ് അമിത് ഷാ ശനിയാഴ്ച്ച കണ്ണൂരില്‍ എത്തുന്നത്. ഡല്‍ഹിയിലെ സ്വകാര്യ വിമാനക്കമ്പനിയുടെ വിമാനത്തിലാണ് അമിത് ഷാ കണ്ണൂരില്‍ എത്തുക. ഇതോടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന ആദ്യ യാത്രക്കാരന്‍ എന്ന നേട്ടത്തിന് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അര്‍ഹനാകുന്നത്. അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ഓഫീസാണ് ബിജെപി ജില്ലാസംസ്ഥാന നേതൃത്വത്തിന്റെ മേല്‍നോട്ടത്തില്‍ കണ്ണൂരില്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനരക്ഷാ യാത്രക്ക് കണ്ണൂരില്‍ എത്തിയ അമിത്ഷാ പിണറായിയില്‍ എത്താത്തത് അണികളെ നിരാശരാക്കിയിരുന്നു. ഇത്തവണ കണ്ണൂരില്‍ എത്തുന്ന അമിത് ഷാ പിണറായിയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ഉത്തമന്‍, രമിത്ത് എന്നിവരുടെ വീട് സന്ദര്‍ശിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവേ അമിത് ഷായുടെ സന്ദര്‍ശനം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.

Top