കണ്ണൂർ വിമാനത്താവളത്തിൽ വിമാനം മുടക്കി കുറുക്കന്മാർ…

കണ്ണൂർ വിമാനത്താവളത്തിൽ വിമാനം മുടക്കി കുറുക്കന്മാരുടെ സൈര്യ വിഹാരം. 6 കുറുക്കന്മാർ റൺ വേയിൽ കൂടി ഓടി കളിക്കുന്നു, വിമാനം വരുമ്പോഴും കുറുക്കന്മാർ റൺ വേക്ക് കുറുകേ ചാടുന്നു..ആളും ആരവവും ഒക്കെ കണ്ട് ഇതുവരെ തങ്ങൾ കൈയ്യടക്കി വയ്ച്ച് സ്ഥലം ഒഴിഞ്ഞ് പോകാൻ കുറുക്കന്മാർക്ക് മടി. വിമാനം വന്നാലും അവർക്ക് കൂസലുമില്ല. കുറുക്കന്മാർ ആദ്യം വ്യവസായി യൂവഫലിയുടെ വിമാനത്തിനാണ്‌ വട്ടം ചാടിയത്.

വിമാനം റൺ വേയിൽ ഇറങ്ങാൻ ആയപ്പോൾ റൺ വേയിൽ കുറുക്കന്മാരേ പൈലറ്റ് കണ്ടു. ഉടൻ തന്നെ വിമാനം നിലത്ത് തൊടും മുമ്പേ വീണ്ടും ആകാശത്തേക്ക് പറത്തി. പല തവണ വട്ടം ഇട്ട് പറന്നാണ്‌ പിന്നെ വിമാനം ഇറങ്ങിയത്.

വിമാനത്താവളത്തിനുളളില്‍ കയറിക്കൂടിയ കുറുക്കന്മാരെ പുറത്തുചാടിക്കാനുളള ശ്രമത്തിലാണ് അധികൃതര്‍. ആറോളം കുറുക്കന്മാരാണ് വിമാനത്താവളത്തിനുളളില്‍ കയറിക്കൂടിയത്. റണ്‍വേയിലെ വെള്ളം പുറത്തേക്ക് ഒഴുക്കാനായി സ്ഥാപിച്ച പൈപ്പിലൂടെയാണ് കുറുക്കന്‍മാര്‍ അകത്ത് കയറിയത്. കൂടുതല്‍ കുറുക്കന്മാര്‍ കയറാതിരിക്കാന്‍ അധികൃതര്‍ പൈപ്പിന് നെറ്റ് കെട്ടി. എന്നാല്‍ ഇതോടെ അകത്ത് കയറിയ കുറുക്കന്മാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി. കോഴിയിറച്ചി നല്‍കിയും വലയിട്ടും  പിടികൂടാനുളള അധികൃതരുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല.

അതിനിടെ കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട ആദ്യത്തെ കേസ്  പോക്കറ്റടിയാണ്.  എറണാകുളം സ്വദേശിയായ പി എസ് മേനോന്റെ പേഴ്സ് തിരക്കിനിടെ പോക്കറ്റടിച്ച സംഭവത്തില്‍ എയര്‍പോര്‍ട്ട് പൊലീസാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. ഇദ്ദേഹം കിയാല്‍ ഡയറക്ടറാണ്.  ആധാറും എടിഎം കാര്‍ഡുകളും ഉള്‍പ്പെടെയുള്ളവ അടങ്ങുന്നതായിരുന്നു നഷ്ടപ്പെട്ട പേഴ്സ് എന്ന് പി.എസ് മേനോന്‍ എയര്‍പോര്‍ട്ട് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

Top