കണ്ണൂരില്‍ സ്വന്തം വിമാനത്തിലിറങ്ങാന്‍ യൂസഫലി; ആഡംബര വിമാനത്തിന്റെ വില 360 കോടി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മലയാളി വ്യവസായി എംഎ യൂസഫലി വരിക സ്വന്തം വിമാനത്തില്‍. ഡിസംബര്‍ ഒന്‍പതിന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിക്കും. ഇതിനും ഒരു ദിവസം മുമ്പ് 8നാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനായ എം.എ.യൂസഫലി തന്റെ ആഡംബര വിമാനത്തില്‍ എത്തുക.
ലോകത്തിലെ ഏറ്റവും ധനികനായ മലയാളിയായ എം എ യുസഫലി രണ്ട് വര്‍ഷം മുമ്പ് സ്വന്തമാക്കിയ ഗള്‍ഫ് സ്ട്രീം 550 വിമാനത്തിലാണ് വരുന്നത്. 360 കോടി രൂപ വില വരുന്ന വിമാനത്തില്‍ 14 മുതല്‍ 19 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. ഇതോടെ കണ്ണൂരിലെത്തുന്ന ആദ്യ ആഡംബര വിമാനം യൂസഫലിയുടേതാകും.

12,501 കിലോമീറ്റര്‍ വരെ പരമാവധി റേഞ്ചുള്ള ഗള്‍ഫ് സ്ട്രീം 550 വിമാനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 488 നോട്ടാണ് (ഏകദേശം 900 കീമി). 12 മണിക്കൂര്‍ വരെ വിമാനത്തിന് നിര്‍ത്താതെ സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Top