മുഖ്യമന്ത്രിയെ പിന്തുണച്ച് കലക്ടർ… ആ സ്ത്രീ അകാരണമായി പ്രകോപിതയായി കയർത്തു സംസാരിച്ചു

കണ്ണൂർ :മുഖ്യമന്ത്രിയോടു സങ്കടം പറയാനെത്തിയ സ്ത്രീയോട് അദ്ദേഹം മോശമായി പെരുമാറിയെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനെതീരെ കണ്ണൂർ ജില്ലാ കലക്ടർ മുഖ്യമന്ത്രിക്കു പിന്തുണയുമായെത്തി.കണ്ണൂർ ആറ്റടപ്പ സ്വദേശിയായ ഒരു സ്ത്രീയാണ് വേദിയിൽ കയറി മുഖ്യമന്ത്രിയുമായി സംസാരിച്ചതെന്നും ഇവർക്കു മാനസിക അസ്വാസ്ഥ്യമുള്ളതായാണു ലഭിച്ച വിവരമെന്നും കലക്ടർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയോടു കൈ പിടിച്ചു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അവർ. പെട്ടെന്ന് അകാരണമായി പ്രകോപിതയായി കയർത്തു സംസാരിക്കാൻ തുടങ്ങിയപ്പോൾ മുഖ്യമന്ത്രി കൈ പിടി വിടുവിക്കാൻ ശ്രമിച്ചു. സദസ്സിൽ പോയിരിക്കാൻ പറഞ്ഞു. എന്നാൽ സ്ത്രീ അതു കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയുമാണുണ്ടായതെന്നും കലക്ടർ സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.

കലക്ടറുടെ കുറിപ്പിന്റെ പൂർണരൂപം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂർ കലക്ടറേറ്റിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമാണ്. ആറ്റടപ്പ സ്വദേശിയായ ഒരു സ്ത്രീയാണ് വേദിയിൽ കയറി മുഖ്യമന്ത്രിയുമായി സംസാരിച്ചത്. ഇവർക്കു മാനസിക അസ്വാസ്ഥ്യമുള്ളതായാണു ലഭിച്ച വിവരം. മുഖ്യമന്ത്രിയോട് കൈ പിടിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അകാരണമായി പ്രകോപിതയായി കയർത്തു സംസാരിക്കാൻ തുടങ്ങി. അപ്പോൾ മുഖ്യമന്ത്രി കൈ പിടി വിടുവിക്കാൻ ശ്രമിക്കുകയും സദസ്സിൽ പോയിരിക്കാൻ പറയുകയും ചെയ്തെങ്കിലും അവർ കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയുമാണുണ്ടായത്.കലക്ടറേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്നും ജില്ലാ കലക്ടർ ടി.വി. സുഭാഷ് പറഞ്ഞു .

എന്നിട്ടും അവരെ സദസിൽ കൊണ്ടു പോയി ഇരുത്തുവാനാണ് അദ്ദേഹം നിർദേശിച്ചത്. പരിപാടി അവസാനിക്കുന്നതു വരെ ഈ സ്ത്രീ സദസിന്റെ മുൻനിരയിൽ തന്നെ ഇരിക്കുകയും ചെയ്തു. നേരത്തേയും ഇവർ പല പ്രമുഖരും പങ്കെടുക്കുന്ന പരിപാടികളിൽ ഇങ്ങനെ പെരുമാറിയതായും അറിയാൻ കഴിഞ്ഞു. ആയിരത്തിലേറെ പേർ പങ്കെടുത്ത ചടങ്ങിൽ ഉണ്ടായിരുന്ന മുഴുവനാളുകളും ദൃശ്യമാധ്യമ പ്രവർത്തകർ അടക്കമുള്ളവരും സത്യം നേരിൽ കണ്ടതാണ്. ഈ സംഭവത്തെ തികച്ചും തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.

Top