പഠന വിഷയവുമായി ബന്ധമില്ലാത്തവരെ തിരുകി കയറ്റി; ബിരുദ അധ്യാപകരെ ബിരുദാനന്തര ബിരുദ ബോര്‍ഡില്‍ അംഗങ്ങളാക്കി; കണ്ണൂര്‍ സര്‍വകലാശാലയുടെ നടപടി വിവാദത്തില്‍

കണ്ണൂര്‍: പഠന വിഷയവുമായി ബന്ധമില്ലാത്തവരെ തിരുകിക്കയറ്റിയും ബിരുദ അധ്യാപകരെ ബിരുദാനന്തര ബിരുദ ബോര്‍ഡില്‍ അംഗങ്ങളാക്കിയും കണ്ണൂര്‍ സര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ്. എഴുപത് പഠനവകുപ്പുകളിലാണ് വിദ്യാഭ്യാസ മികവ് മറന്ന് ഇടത് അനുകൂലികളെ ഉള്‍പ്പെടുത്തി രാഷ്ട്രീയ തീരുമാനം നടപ്പിലാക്കിയത്. സിലബസുകള്‍ തീരുമാനിക്കുന്നതും പതുക്കുന്നതും പഠനരീതികള്‍ നിര്‍ദേശിക്കുന്നതും ഓരോ കോഴ്‌സുകളുടെയും ബോര്‍ഡ് ഓഫ് സ്റ്റഡീസാണ്.

ഇതിലാണ് കണ്ണൂര്‍ സര്‍വകലാശാല രാഷ്ട്രീയം കലര്‍ത്തിയിരിക്കുന്നത്. ഭൂരിഭാഗം ആളുകളും ഇടതുപക്ഷ അനുകൂലികള്‍. മാനേജ്‌മെന്റ് സ്റ്റഡീസിന്റെ യുജി ബോര്‍ഡിലുള്ള പതിനൊന്ന് അംഗങ്ങളില്‍ ഏഴുപേരും കൊമേഴ്‌സ് ബിരുദ ധാരികളാണ്. മാനേജ്‌മെന്റ് കോഴ്‌സുപോലുമില്ലാത്ത നാല് കോളജുകളില്‍നിന്നുള്ളവരും ഇതില്‍പെടും. എഴുപത് പഠനവകുപ്പുകളില്‍ ഏറെയും ഇതുതന്നെയാണ് അവസ്ഥ. സര്‍വകലാശാല ക്യാംപസിലും എയ്ഡഡ് അണ്‍എയ്ഡഡ് മേഖലയിലും കണ്ണൂര്‍ ജില്ലയില്‍ ജേണലിസം പിജി കോഴ്‌സുകളുണ്ടെങ്കിലും ഒരാളെ പോലും ബോര്‍ഡില്‍ അംഗങ്ങളാക്കിയിട്ടില്ല. മുന്‍ ചെയര്‍മാന്‍മാരെ അംഗങ്ങളാക്കുന്ന കീഴ് വഴക്കവും അട്ടമറിക്കപ്പെട്ടു. പരിചയസമ്പത്തില്ലാത്തവരും വിഷയവുമായി ബന്ധമില്ലാത്തവരും സിലബസ് തീരുമാനിക്കുന്നത് സര്‍വകലാശാലയുടെ പഠനനിലവാരത്തെ ബാധിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top