കോഴിക്കോട്: ജീവിതത്തില്‍ ഇസ്ലാമിക നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് ഇസ്ലാമിന്‍െറ സ്ത്രീനിലപാടുകളെക്കുറിച്ച് തീര്‍പ്പുപറയാന്‍ അവകാശമില്ളെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍.ലിംഗസമത്വ വിഷയം മുന്‍ നിര്‍ത്തി കടന്നാക്രമിക്കുകയും ശരീഅത്ത് വിരുദ്ധ പ്രസ്താവന നടത്തുകയും ചെയ്ത സി.പി.എം നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കാന്തപുരം ശരീഅത്തിനെതിരെയുള്ള കയ്യേറ്റങ്ങള്‍ പണ്ഡിതരുടെ നേതൃത്വത്തില്‍ വിശ്വാസിസമൂഹം ചെറുത്തുതോല്‍പ്പിക്കുമെന്നും മര്‍കസ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തുമ്പോള്‍ കാന്തപുരം തുറന്നടിച്ചു.
മുമ്പൊരിക്കല്‍ കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ശരീഅത്ത് നിയമങ്ങള്‍ മാറ്റിയെഴുതണമെന്നു പറഞ്ഞു. താന്‍ വിശ്വസിക്കുന്ന, ഇസ്ലാമിനു പുറത്തുള്ള ഒരു പ്രത്യയ ശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ആ ആവശ്യം ഉന്നയിച്ചത്. അതേ ആശയങ്ങളില്‍ വിശ്വസിക്കുന്ന അദ്ദേഹത്തിന്റെ പിന്‍തലമുറക്കാര്‍ പറയുന്നത് ശരീഅത്തില്‍ അല്ല പ്രശ്‌നം, അതിന്റെ ഇക്കാലത്തെ വിശദീകരണങ്ങളിലാണ് എന്നാണ്. വൈരുധ്യം എന്നല്ലാതെ ഇതിനെ നാം എന്താണ് വിളിക്കുക?. മനുഷ്യസമൂഹത്തിന്റെ ഇഹപര വിജയത്തിന് വേണ്ടിയാണ് അല്ലാഹു ഖുര്‍ആന്‍ ഇറക്കിയത് എന്ന വിശ്വാസം ഇവര്‍ക്കുണ്ടോ?. ഇല്ലെങ്കില്‍ അത് തുറന്നു പറയാനുള്ള ചങ്കൂറ്റം കാണിക്കണം. ശരീഅത്തിനെതിരെ രംഗത്തുവരുന്നവരെ വിശ്വാസികള്‍ ചെറുത്ത് തോല്‍പ്പിക്കും.
ഏതെങ്കിലും ഒരു കാര്യത്തില്‍ ശരീഅത്തിനെ വിമര്‍ശിക്കുന്നവര്‍, ജീവിതത്തിന്‍െറ മറ്റു മേഖലകളില്‍ ഇസ്ലാമിക നിയമങ്ങള്‍ പാലിക്കുന്നവരാണോ എന്നത് പ്രധാനമാണ്. ഇസ്ലാം വിലക്കിയ പലിശവാങ്ങുന്നവര്‍ക്കും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇസ്ലാമിന്‍െറ സ്ത്രീ നിലപാടുകളെക്കുറിച്ച് തീര്‍പ്പുപറയാന്‍ ധാര്‍മികമായി അവകാശമില്ല. സ്വന്തം സമ്പാദ്യത്തില്‍നിന്ന് പാവപ്പെട്ടവരുടെ അവകാശമായി ഇസ്ലാം കണക്കാക്കുന്ന നിര്‍ബന്ധ സകാത് ഒരിക്കല്‍പോലും കൊടുക്കാത്തവരാണ് മുസ്ലിംപേരുകളില്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്ന പലരും. മതജീവിതം പാലിക്കാത്തവരുടെ മതത്തെക്കുറിച്ചുള്ള വിശദീകരണങ്ങളോ അഭിപ്രായങ്ങളോ മുസ്ലിംകള്‍ക്ക് ഗൗരവമായി എടുക്കാന്‍ തരമില്ല.
കവിത പഠിച്ചവര്‍ കവിത പഠിപ്പിക്കട്ടെ, ന്യൂറോളജി പഠിച്ചവര്‍ രോഗികളെ ശുശ്രൂഷിക്കട്ടെ. മതം പഠിച്ചവര്‍ മതനിയമങ്ങളും പഠിപ്പിക്കട്ടെ. അതല്ലാതെ, മലയാള സാഹിത്യവും പത്രപ്രവര്‍ത്തനവും പഠിച്ചവരും പ്രഫഷനായികൊണ്ട് നടക്കുന്നവരും ഖുര്‍ആനെ വിശദീകരിക്കാന്‍ നോക്കുന്നതും തലച്ചോറിനു ഓപറേഷന്‍ നടത്താന്‍ നോക്കുന്നതും ഒരുപോലെ വിഡ്ഢിത്തമാണ്.
മുമ്പൊരിക്കല്‍ കേരളത്തിലെ രാഷ്ട്രീയ നേതാവ് ശരീഅത്ത് നിയമങ്ങള്‍ മാറ്റിയെഴുതണമെന്നുപറഞ്ഞു. താന്‍ വിശ്വസിക്കുന്ന ഇസ്ലാമിനു പുറത്തുള്ള ഒരു പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ആ ആവശ്യം ഉന്നയിച്ചത്. അദ്ദേഹത്തിന്‍െറ വിശ്വാസത്തിന്‍െറ അടിസ്ഥാനത്തില്‍ സ്വാഭാവികമായും ഏതൊരാള്‍ക്കും പറയാവുന്ന കാര്യം മാത്രമായിരുന്നു അത്. പക്ഷേ, അതേ ആശയങ്ങളില്‍ വിശ്വസിക്കുന്ന അദ്ദേഹത്തിന്‍െറ പിന്‍തലമുറക്കാര്‍ പറയുന്നത് ശരീഅത്തില്‍ അല്ല പ്രശ്നം, അതിന്‍െറ ഇക്കാലത്തെ വിശദീകരണങ്ങളിലാണ് എന്നാണ്. ഇത് വൈരുധ്യമാണ്.
മതനിയമങ്ങള്‍ പറഞ്ഞതിന്‍െറ പേരില്‍ എന്‍െറ കോലം കത്തിച്ചവരോട് പരിഭവമില്ല. ഈ നിലപാടുകളുടെ പേരില്‍ എന്നെതന്നെ കത്തിച്ചാലും എനിക്ക് പ്രശ്നമില്ല. എന്‍െറ നിലപാടുകളുടെ അടിസ്ഥാനമായി ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങള്‍ കത്തിക്കാനുള്ള ആത്മവിശ്വാസമില്ലായ്മ കാരണമാണ് ഇവര്‍ക്ക് എന്‍െറ കോലം കത്തിക്കേണ്ടി വരുന്നത്. ആ ആത്മവിശ്വാസമില്ലായ്മ പ്രകടിപ്പിക്കാനുള്ള ഒരു കാരണമായിത്തീരാന്‍ കഴിഞ്ഞു എന്നതില്‍ ഒരു വിശ്വാസി എന്ന നിലയില്‍ എനിക്ക് അഭിമാനമേയുള്ളൂവെന്നും കാന്തപുരം പറഞ്ഞു.
മീലാദ് സമ്മേളനത്തിന് പ്രൗഢ സമാപനം. കടപ്പുറത്തേക്ക് ഒഴുകിയത്തെിയ ആയിരങ്ങളെ സാക്ഷിയാക്കി കാരന്തൂര്‍ മര്‍കസുസഖാഫത്തി സുന്നിയ്യ കോഴിക്കോട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് പ്രൗഢ സമോപനം. ‘സ്നേഹമാണ് വിശ്വാസം’ എന്ന ശീര്‍ഷകത്തില്‍ നടത്തിയ സമ്മേളനത്തില്‍ വിവിധ രാഷ്ട്രങ്ങളില്‍നിന്ന് മതപണ്ഡിതരും വ്യത്യസ്ത ഭാഷകളില്‍ പ്രവാചക പ്രകീര്‍ത്തന സംഘങ്ങളും പങ്കെടുത്തു. തുനീഷ്യയിലെ സൈതൂന യൂനിവേഴ്സിറ്റി പ്രതിനിധിയായ ഡോ. മുഹമ്മദ് ഇഷ്തവി മുഖ്യാതിഥിയായിരുന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മദ്ഹുര്‍ റസൂല്‍ പ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.ടുണീഷ്യയിലെ സൈതൂന യൂണിവേഴ്‌സിറ്റിയിലെ ഡോ.മുഹമ്മദ് ഇഷ്തവി മുഖ്യാതിഥിയായി. സയ്യിദ് അലി ബാഫഖി പ്രാര്‍ത്ഥന നടത്തി. അഹമ്മദ് സഅ്ദ് അല്‍അസ്ഹരി ബ്രിട്ടന്‍, ഔന്‍ മുഈന്‍ അല്‍ഖദൂമി ജോര്‍ദാന്‍, റാഷിദ് ഉസ്്മാന്‍ അല്‍ സക്‌റാന്‍ സഊദി, അഹ്്മദ് ഇബ്രാഹീം സോമാലിയ, ജമാല്‍ കലൂത്തി അമ്മാന്‍, അഹ്്മദ് മുഹമ്മദ് ഹസന്‍ യമന്‍, ഖാജാ ശൗഖ തുര്‍ക്കി, സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ കൂറാ തങ്ങള്‍, ചിത്താരി കെ.പി ഹംസ മുസ്്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്്‌ലിയാര്‍, പേരോട് അബ്ദുറഹ്്മാന്‍ സഖാഫി, ഡോ.എ.പി അബ്ദുല്‍ഹകീം അസ്ഹരി, എന്‍.വി അബ്ദുറസാഖ് സഖാഫി സംസാരിച്ചു. സി മുഹമ്മദ് ഫൈസി സ്വാഗതവും അപ്പോളോ മൂസഹാജി നന്ദിയും പറഞ്ഞു. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തര്‍ വൈകിട്ട് നാലിന് പതാക ഉയര്‍ത്തി ആരംഭിച്ച സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.