പാമ്പിനെ ആരാധിക്കുന്നവര്‍ തന്നെ അതിനെ കൊല്ലാറില്ലേ ? പശുക്കളെ കശാപ്പു ചെയ്യാന്‍ പാടില്ളായെന്നു പറയുന്നത് ഭരണഘടനാ വിരുദ്ധം: കാന്തപുരം

കണ്ണൂര്‍ :പാമ്പിനെ ആരാധിക്കുന്നവര്‍ തന്നെ അതിനെ കൊല്ലാറില്ലേ ?..പശുക്കളെ ആരാധിക്കുന്നു എന്നതുകൊണ്ട് അതിനെ ഭക്ഷിക്കാനായി കശാപ്പുചെയ്യാന്‍ പാടില്ള എന്നുപറയുന്നത് ഭരണഘടന വിരുദ്ധമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. അഗ്നിയെ ആരാധിക്കുന്നതാണെന്ന് കരുതി വീടുകള്‍ക്ക് തീപിടിച്ചാല്‍ കെടുത്താന്‍ അഗ്നിശമന സേന എത്തുമ്പോള്‍ അത് ദൈവമാണ് കെടുത്താന്‍ പാടില്ള എന്ന് ആരും പറയാറില്ള. പാമ്പിനെ ആരാധിക്കുന്നവര്‍ തന്നെ അതിനെ കൊല്ളാറുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

എസ്വൈഎസ് ജില്ളാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വാന്തന സംഗമം തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശുക്കളെ ഒരു പ്രായപരിധി വരെ മാത്രമെ വളര്‍ത്താനും പാലെടുക്കാനും സാധിക്കുയുള്ളൂ. അതിന് ശേഷം അവയെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അല്ളായെങ്കില്‍ ഇവിടെ അലയുന്ന പശുക്കള്‍ ചത്ത് വീണ് അഴുകി ദുര്‍ഗന്ധം വമിക്കും. അപ്പോള്‍ അവയെ കുഴിച്ച് മൂടാന്‍ പോലും ആളുണ്ടാവില്ള.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭരണഘടന അനുസരിച്ച് എല്ളാവരും ജീവിച്ചാല്‍ ഇവിടെ പ്രശ്നങ്ങളും ഭീകരവാദവും ഉണ്ടാവില്ള. എസ്വൈഎസില്‍ പ്രായപരിധി കഴിയുന്നവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഒരു വേദി എന്ന നിലയിലാണ് കേരള മുസ്ലീം ജമാഅത്ത് രൂപീകരിച്ചത്. ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ള. എന്നാല്‍ ചില സ്ഥലങ്ങളില്‍ സുന്നികളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കുക തന്നെ ചെയ്യുമെന്നും കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

Top