സ്ത്രീകള്‍ക്ക് ഇത്രയും പ്രാധാന്യം നല്‍കേണ്ട കാര്യം ഇല്ല, വനിതാസംവരണം കൂടുതലെന്ന് കാന്തപുരം

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വനിതാസംവരണം കൂടിപ്പോയെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. സ്ത്രീകള്‍ക്ക് ഇത്രയും പ്രാധാന്യം നല്‍കേണ്ട കാര്യം ഇല്ലായിരുന്നു.ഒരു വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലാണ് കാന്തപുരം ഇങ്ങനെ പറഞ്ഞത്.

മിക്ക സ്ഥലങ്ങളിലും വനിതകള്‍ വെറുതെ ഇരിക്കുകയും അടുത്ത സീറ്റിലിരുന്ന് പുരുഷന്‍മാര്‍ ഭരിക്കുകയും ചെയ്യുന്ന രീതിയാണ് ഉള്ളതെന്നും കാന്തപുരം വ്യക്തമാക്കി.രാഷ്‌ട്രീയത്തില്‍ മതസംഘടനകള്‍ ഇടപെടും. സംഘടനാ താല്പര്യങ്ങള്‍ സംരക്ഷിക്കാത്തവരുടെ സ്ഥാനാര്‍ത്ഥികളെ തോല്പിക്കും. മതസംഘടനകള്‍ക്ക് ഒന്നും പറയാന്‍ അധികാരമില്ലെന്നു പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കാന്തപുരം അഭിമുഖത്തില്‍ വ്യക്തമാക്കി.

Top