മുസ്ലീം ലീഗിന് മുന്നിൽ കോൺഗ്രസ് സറണ്ടർ ചെയ്തു!ലീ​ഗിന് മൂന്നു സീറ്റുകൾ കൂട്ടി.ബംഗാളിൽ ഇടത്-കോണ്‍ഗ്രസ് റാലിയില്‍ രാഹുല്‍ പിന്‍മാറിയത് ലീഗ് ഭീക്ഷണിയോ?

കോഴിക്കോട്: കേരളത്തിലെ കോൺഗ്രസ് മുസ്ലിം ലീഗിന് മുൻപിൽ കീഴടങ്ങി .വരുന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതൃ സ്ഥാനം ലക്ഷ്യവെക്കുന്ന മുസ്ലിം ലീഗ് കോൺഗ്രസിനെ വരിഞ്ഞുമുറുക്കി .എല്ലാ തിരഞ്ഞെടുപ്പ് പ്രവചനങ്ങളും ഇടതുമുന്നണി തുടര്ഭരണം നേടുമെന്നതാണ് പുറത്ത് വിട്ടിരിക്കുന്നത് അതേസമയം യുഡിഎഫ് മുന്നണിയിൽ ഒന്നാമതാകാൻ മുസ്ലിം ലീഗ് ശ്രമിക്കുകയാണ് . യുഡിഎഫിൽ നിന്നും കൂടുതൽ സീറ്റ് പിടിച്ചെടുക്ക എന്ന അവരുടെ നീക്കം വിജയം മകണ്ടിരിക്കയാണ് . മുസ്ലീം ലീഗ്-കോൺ​ഗ്രസ് സീറ്റ് വിഭജന ചർച്ച പൂർത്തിയായപ്പോൾ കോൺഗ്രസിന്റെ കൈവശം ഉണ്ടായിരുന്ന മുസ്ലീം ലീഗിന് 3 സീറ്റ് അധികം നൽകാൻ ധാരണയായി. ഇതോടെ ആകെ 27 സീറ്റിൽ ലീഗ് മത്സരിക്കും.

ബേപ്പൂർ, കൂത്ത് പറമ്പ്, ചേലക്കര എന്നിവയാണ് ലീ​ഗിന് പുതിയതായി ലഭിച്ച സീറ്റുകൾ. രണ്ട് സീറ്റുകൾ വെച്ചു മാറാനും കോൺ​ഗ്രസ്-ലീ​ഗ് ചർച്ചയിൽ ധാരണയായി. പുനലൂരും ചടയമം​ഗലവും വച്ചുമാറാൻ ധാരണയായി. ബാലുശ്ശേരിയും കുന്ദമം​ഗലവും തമ്മിൽ വച്ചുമാറാനും ധാരണയായി. നടൻ ധർമ്മജനെ പരിഗണിക്കുന്ന മണ്ഡലമാണ് കോൺ​ഗ്രസിന് ലീ​ഗ് വിട്ടുനൽകുന്ന ബാലുശ്ശേരി.

പുതിയ 7 സീറ്റുകളാണ് ലീ​ഗ് ചോദിച്ചത്. പുതിയതായി ലഭിച്ച ചേലക്കര സംവരണമണ്ഡലമായതിനാൽ ലീഗിന് പ്രാദേശീകമായി സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വരും. പൊതുസമ്മതരേയും പരിഗണിച്ചേക്കും. ബേപ്പൂർ മുമ്പ് ലീ​ഗ് മൽസരിച്ച മണ്ഡലമാണ്. ഇവിടെയാണ് വിവാദമായ കോലിബി പരീക്ഷണം നടന്നത്. കൂത്ത്പറമ്പായി മാറിയ പഴയ പാനൂരും ലീഗിന്റെ സീറ്റായിരുന്നു.

അതെ സമയം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സാരഥ്യം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നയിച്ചിട്ടും സിപിഎമ്മിനോ എല്‍ഡിഎഫിനോ ഒരു കോട്ടവും സംഭവിച്ചിട്ടില്ലന്ന വിലയിരുത്തിലാണ് ഈ നീക്കം. രാഹുല്‍ ഇനി കേരളത്തിലുണ്ടാവും. ബംഗാളും അസമും തല്‍ക്കാലത്തേക്ക് മറ്റ് നേതാക്കള്‍ ഏല്‍പ്പിച്ചാണ് രാഹുലിന്റെ വരവ് കൃത്യമായ പ്ലാനിംഗാണ് ഇതിലൂടെ കേരള നേതൃത്വം കൊണ്ടുവരുന്നത്. മത്സ്യമേഖലയില്‍ അടക്കം രാഹുലിന്റെ വരവ് വലിയ ഉണര്‍വുണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

രാഹുലിന്റെ പ്രധാന പ്രചാരണങ്ങള്‍ മുഴുവന്‍ കേരളത്തിലാവും. ബംഗാളിലെ നാളെ നടക്കാനിരുന്ന ഇടത്-കോണ്‍ഗ്രസ് റാലിയില്‍ രാഹുല്‍ പിന്‍മാറി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് മാറ്റം. മാര്‍ച്ച് ഒന്ന് വരെ തമിഴ്‌നാട്ടില്‍ രാഹുല്‍ പ്രചാരണത്തിനായി ഉണ്ടാവും. അതിന് ശേഷം കേരളത്തിലേക്ക് മാറും. പിന്നീട് ഒരു മാസത്തോളം ഇവിടെയുണ്ടാവും. വന്‍ മാറ്റങ്ങളും കോണ്‍ഗ്രസില്‍ ഇതിനിടെ ഒരുങ്ങുന്നുണ്ട്. അതേസമയം കേരളത്തില്‍ ബാധിക്കുന്നത് കൊണ്ട് ഇടതിനൊപ്പം ബംഗാളില്‍ പ്രചാരണം വേണ്ടെന്ന് തീരുമാനിച്ചത്.

Top