ന്യുഡൽഹി:കോൺഗ്രസിലെ തമ്മിലടി തുടരുന്നു .നേതൃമാറ്റത്തില്‍ ഉറച്ച് കപില്‍ സിബല്‍. പാർട്ടിയെ സ്നേഹിക്കുന്ന മുതിർന്ന നേതാക്കൾ പാർട്ടിയിലെ കുടുംബാധിപത്യത്തെ വരെ ചോദ്യം ചെയ്യുകയാണ് .കോൺഗ്രസ് നേതാക്കൾ പാർട്ടി നേതൃത്വത്തിന് അയച്ച കത്ത് പുറത്തുവിട്ട് കപിൽ സിബൽ. കത്തിൽ മുന്നോട്ടുവെച്ച ഒരാവശ്യം പോലും കോൺഗ്രസ് അംഗീകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ നേതൃത്വത്തിനെയും അദ്ദേഹം വിമർശിച്ചു.
വര്‍ത്തമാന കാല രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളാതെ ഭൂതകാലത്തില്‍ നിന്നാല്‍ പാര്‍ട്ടി തകര്‍ക്കുമെന്ന് കപില്‍ സിബലിന്റെ മുന്നറിയിപ്പ്. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളെ ഒറ്റപ്പെടുത്താന്‍ ആണ് ശ്രമം. പ്രവര്‍ത്തക സമതിയില്‍ കത്തിലെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ആരും തയ്യാറായില്ലെന്നും കപില്‍ സിബലിന്റെ വിമര്‍ശനം.നെഹ്‌റു കുടുംബത്തിന്‍തിരെ മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തിയകലാപക്കൊടി വലിയ ഭിന്നതകര്‍ക്കാന്‍ വഴി വെച്ചിരിക്കുന്നത്. കപില്‍ സിബല്‍, ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷനെ കണ്ടെത്തണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ഒടുവില്‍ നേതൃത്വത്തിനെതിരെ വലിയ വിമര്‍ശനവുമായി കപില്‍ സിബല്‍ വീണ്ടും രംഗത്തെത്തി.
പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ മാനിച്ചു വേണം മുന്നോട്ട് പോകാനെന്നും ഇല്ലെങ്കില്‍ തകര്‍ച്ച നേരിടേണ്ടി വരുമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കപില്‍ സിബല്‍ വ്യക്തമാക്കുന്നു. വര്‍ത്തമാന കാല സാഹചര്യം മനസിലാക്കിവേണം മുന്നോട്ട് പോകാന്‍,അല്ലാതെ ഭൂതകാലത്തില്‍ നില്‍ക്കരുതെന്ന് നെഹ്‌റു കുടുബത്തെയും കപില്‍ സിബല്‍ ആരോഘമായി വിമര്‍ശിക്കുന്നുണ്ട്.
പ്രവര്‍ത്തക സമിതിയില്‍ കത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെയാണ് ഞങ്ങളെ വിമതര്‍ എന്ന് മുദ്രകുത്തുന്നത് എന്തുകൊണ്ട് പ്രവര്‍ത്തക സമതിയുല്‍ ഒരാള്‍പോലും കത്തിലെ പരാമര്‍ശങ്ങള്‍ ഉന്നയിക്കാന്‍ തയ്യാറായില്ല എന്നിങ്ങനെയാണ് കപില്‍ സിബല്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍..ഇതിന് പുറമെ ജനാധിപത്യപാര്‍ട്ടിയെന്ന് അവകാശപ്പെടാനാണ് കോണ്ഗ്രസില്‍ തെരഞ്ഞെടുപ്പ് നടത്തി അദ്ധ്യക്ഷനെ കണ്ടെത്താന്‍ മടിക്കുന്നവരാണ് ബിജെപി ഭരണഘടനയെ നശിപ്പിക്കുന്നുവെന്ന് വിലപിക്കുന്നതെന്നും കപില്‍ സിബല്‍ വിമര്‍ശിക്കുന്നു.
കത്തെഴുതിയവരെ ചിലര്‍ ആക്രമിച്ചപ്പോള്‍ നേതൃത്വം മൗനം പാലിക്കുകയായിരുന്നു. കത്തില്‍ ഉന്നയിച്ച ആശങ്കകള്‍ ഒന്നും പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്തില്ല. രാഹുലിനെയോ മറ്റേതെങ്കിലും ഒരു നേതാവിനെയോ ലക്ഷ്യം വെച്ചല്ല കത്തെഴുതിയതെന്നും പാര്‍ട്ടി ശക്തിപ്പെടണം എന്ന ആഗ്രഹം കൊണ്ട് മാത്രമാണ് ഇങ്ങനെ ചെയ്തതെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.
ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ഇക്കാര്യം അംഗീകരിക്കാന്‍ നേതൃത്വം തയാറാണോ എന്ന് കപില്‍ സിബല്‍ ചോദിച്ചു. കത്തെഴുതിയവരെ വിമതര്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍ എന്തുകൊണ്ട് പാര്‍ട്ടിക്ക് തിരിച്ചടികള്‍ ഉണ്ടായി എന്ന കാര്യം കൂടി പരിശോധിക്കാൻ നേതൃത്വം തയാറാകണമെന്ന് അദ്ദേഹം വിമർശിച്ചു. എഐസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുമോയെന്ന ചോദ്യത്തിന് അതിപ്പോള്‍ പറയാനാകില്ലെന്നാണ് കപില്‍ സിബല്‍ പ്രതികരിച്ചത്.