കോവിഡ് സാഹചര്യത്തിൽ പൂർത്തിയാക്കിയ മികച്ച ഷോർട്ട്ഫിലിം കറ’യുടെ ടീസർ പുറത്തിറങ്ങി

Be Positive പ്രോഡക്ഷന്റെ ബാനറിൽ മോഹൻ കുമാർ നിർമിച്ചു കൂട്ടിക്കൽ ജയചന്ദ്രൻ കേന്ദ്ര കഥാപാത്രമായ മിനി മൂവിയാണ് കറ.തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ലറിഷ് ആണ്. പശ്ചാത്തല സംഗീതം ശ്രീകാന്ത്..എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷെവ്‌ലിൻ ആണ്..ഒരു പരീക്ഷണ ചിത്രമാണെന്നും പറയാവുന്ന ആശയമാണ്.ഇറങ്ങി കൊണ്ടിരിക്കുന്ന മറ്റ് ഷോര്ട്ട് ഫിലിമുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത് , ഒപ്പം ടെക്നിക്കലി മുന്നിട്ട് നിൽക്കുന്ന മിനി മൂവിയാണ് കറ. സൗണ്ടിന് ഒരുപാട് പ്രാധാന്യമുള്ള ഒരു കഥപശ്ചാത്തലമാണ് കറയുടേത്.കോവിഡ് സാഹചര്യത്തിൽ പൂർത്തിയാക്കിയ വർക്ക് എന്ന രീതിയിലും കറ വേറിട്ടു നിൽക്കുന്നു..

Top