നിയമസഭാ തെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ പുതിയ നീക്കത്തിന് ശ്രമം നടത്തി മധ്യപ്രദേശ് കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബോളിവുഡ് നടി കരീന കപൂറിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നീക്കം. കരീനയെ ഭോപ്പാലില്‍ നിന്നും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിക്കണമെന്ന് ചില നേതാക്കള്‍ ആവശ്യം ഉന്നയിച്ച് കഴിഞ്ഞു. ഭോപ്പാലില്‍ ജനിച്ച പ്രശസ്ത ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ (സെയ്ഫ് അലിഖാന്റെ പിതാവ്) മരുമകള്‍ എന്ന പരിഗണനയും കരീനയ്ക്ക് കിട്ടുമെന്നും നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. പട്ടൗഡി കുടുംബത്തിന് നഗരത്തില്‍ ഉളള സ്വാധീനവും കോണ്‍ഗ്രസ് കണക്കിലെടുക്കുന്നുണ്ട്.
എന്നാല്‍ 1991ല്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കരീനയെ മത്സരിപ്പിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാനായി ചൗഹാനും അനീസ് ഖാനും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ കാണും. അതേസമയം ഇതിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ശക്തരായ നേതാക്കള്‍ ഇല്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് അഭിനേതാക്കളെ തേടുന്നതെന്ന് ഭോപ്പാല്‍ ബിജെപി എം.പി അലോക് സഞ്ജര്‍ പറഞ്ഞു. ഭോപ്പാലില്‍ മത്സരിക്കാന്‍ മുംബൈയില്‍ നിന്നും നടിയെ ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം പരിഹസിച്ചു.