സെയ്ഫ് പറഞ്ഞത് പൊതുവേദിയില്‍ പറയാന്‍ കൊള്ളില്ല, ആനന്ദ് പറഞ്ഞതോ?: ഗ്ലാമറസ് പാട്ടു കണ്ടശേഷം ഭര്‍ത്താക്കന്മാര്‍ പറഞ്ഞതിനേക്കുറിച്ച് സോനവും കരീനയും

ബി ടൗണിന്റെ സ്‌റ്റൈല്‍ ഐക്കണുകളും കപൂര്‍ കുടുംബത്തിലെ വിജയ നായികമാരുമായ കരീനയും സോനവും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘വീരേ ദീ വെഡ്ഡിങ്’. സ്വര ഭാസ്‌കര്‍, ശിഖ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നുണ്ട്. മുന്‍ നിര നായികമാര്‍ പ്രധാനകഥാപാത്രമാകുന്ന ഒരു മുഴുനീള ബോളിവുഡ് ചിത്രം എന്ന നിലയിലും, കരീന ഏറെ നാളുകള്‍ക്ക് ശേഷം അഭിനയിക്കുന്ന സിനിമ എന്ന തരത്തിലുമാണ് അണിയറ പ്രവര്‍ത്തകര്‍ പ്രെമോഷന്‍ കൊഴുപ്പിക്കുന്നത്.

സിനിമയിലെ തരീഫാന്‍ എന്ന ഗാനം ഇതിനോടകം യുട്യൂബില്‍ യുവാക്കളുടെ ശ്രദ്ധപിടിച്ചുപ്പറ്റി കഴിഞ്ഞു. നാലു നായികമാരും അതീവ ഗ്ലാമറസായിട്ടാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിനെപ്പറ്റി കരീനയുടെയും, സോനത്തിന്റെയും ഭര്‍ത്താക്കന്മാരായ സെയ്ഫ് അലി ഖാനും, ആനന്ദ് അഹൂജയുടെയും പ്രതികരണം എന്തായിരുന്നു എന്ന് ആരാഞ്ഞ മാധ്യപ്രവര്‍ത്തകര്‍ക്ക് നടിമാര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

തരീഫാന്‍ കണ്ട ശേഷം സെയ്ഫ് പറഞ്ഞതെന്തെന്ന് പൊതുസ്ഥലത്ത് പറയാന്‍ കൊള്ളില്ലെന്ന് കരീന പറഞ്ഞപ്പോള്‍, യൂ ആര്‍ ലുക്കിംഗ് സോ ഹോട്ട് ബേബി എന്നായിരുന്ന ആനന്ദ് ആഹുജയുടെ മറുപടിയെന്ന് സോനം കപൂര്‍ പറഞ്ഞു.ബോളിവുഡിലെ പ്രമുഖ റാപ്പര്‍ ബാദ്ഷയാണ് തരീഫാന്‍ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഖരാന്റെയാണ് സംഗീതം. ശശാങ്ക് ഖോഷ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ജൂണ്‍ ഒന്നാം തിയതി തീയേറ്ററുകളിലെത്തും.

Top