കര്‍ണാടകയില്‍ ബിജെപി സ്ഥാനാര്‍ഥി അന്തരിച്ചു

ബംഗളൂരു: കർണാടകയിലെ ജയനഗർ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ ബി.എൻ.വിജയകുമാർ(59) അന്തരിച്ചു. വ്യാഴാഴ്ച പ്രചാരണ പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം.

1990ലാണ് സിവിൽ എൻജിനിയറിംഗ് ബിരുദധാരിയായ വിജയകുമാർ ബിജെപിയിൽ ചേർന്നത്. ജയനഗർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം രണ്ട് തവണ ജയിച്ച് നിയമസഭയിലെത്തി. പാർട്ടിയുടെ ബംഗളൂരു സിറ്റി ജനറൽ സെക്രട്ടറി പദവി 12 വർഷത്തോളം അദ്ദേഹം വഹിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top