ബംഗളുരു: ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ച. യെദ്യൂരപ്പ സ്പീക്കറുമായി ചര്‍ച്ച നടത്തുന്നു. അമിത് ഷാ യെദ്യൂരപ്പയുമായി ഫോണില്‍ സംസാരിച്ചു എന്നും റിപ്പോര്‍ട്ടുകള്‍. ഭൂരിപക്ഷത്തിന് രണ്ട് പേരുടെ കുറവേയുളളൂ എന്നാണ് ബിജെപിയുടെ വാദം. അതേസമയം, വിശ്വാസവോട്ടെടുപ്പിന് മുന്‍പ് തന്നെ യെദ്യൂരപ്പ രാജിവെക്കാന്‍ സാധ്യതയുണ്ടെന്നും സൂചനകള്‍ ശക്തമാകുന്നു. ഭൂരിപക്ഷം തെളിയിക്കാനുളള സാധ്യത മങ്ങിയതിനാലാണ് നീക്കം. ഇതിനായി 13 പേജുളള രാജിപ്രസംഗം ബിജെപി ഓഫീസില്‍ തയ്യാറാക്കുന്നു എന്നാണ് ലഭിക്കുന്ന സൂചന. ഇന്ന് രാവിലെ സഭയിലെത്താതിരുന്ന രണ്ട് എംഎല്‍എമാരെയും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് സഭയിലേക്ക് കൊണ്ടുപോയി. നേരത്തെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കവെ കാണാതായ രണ്ട് എംഎല്‍എമാരും ഹോട്ടല്‍ മുറിയിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിപ്പ് നല്‍കാനായി നേതാക്കള്‍ മുറിയിലെത്തിയെങ്കിലും ഇവര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
“ഭൂരിപക്ഷത്തിന് രണ്ട് പേരുടെ കുറവേയുളളൂ” ; ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ച
Tags: Karnataka election