Connect with us

National

 ‘ഓപ്പറേഷൻ താമര’ സജീവമാക്കി ബിജെപി; ഒരു എംഎൽഎക്ക് വാഗ്ദാനം നൂറ് കോടിയും മന്ത്രിസ്ഥാനവും; വാഗ്ദാന പെരുമഴയ്ക്ക് പിന്നാലെ കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ എങ്ങനെ പിടിച്ചുനിർത്തുമെന്ന് അറിയാതെ പാർട്ടി നേതൃത്വങ്ങൾ

Published

on

ബംഗളുരു: കർണാടത്തിൽ അധികാര വടംവലി ശക്തമാകുന്നതിനിടെ എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് രാജിവെപ്പിക്കാൻ ‘ഓപ്പറേഷൻ താമര’ സജീവമാക്കി ബിജെപി. വൻ വാഗ്ദാനം നൽകി എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമങ്ങലാണ് കേന്ദ്ര അധികാരത്തിന്റെ ബലത്തിൽ ബിജെപി നടത്തുന്നത്.

കോൺഗ്രസിലെയും ജെഡിഎസിലെയും എംഎൽഎമാരെ വൻ വാഗ്ദാനങ്ങളിൽ വീഴ്‌ത്താനുള്ള ശ്രമമാണ് നടക്കുന്നത്. 100 കോടി രൂപയും മന്ത്രിസ്ഥാനവുമാണ് ബിജെപി നേതാക്കൾ തങ്ങൾക്കൊപ്പം വരാൻ തയ്യാറുള്ള എംഎൽഎമാർക്ക് വാഗ്ദാനം ചെയ്യുന്നത്. മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കൾ സമീപിച്ചതായി കോൺഗ്രസ് എംഎൽഎ അമരഗൗഡ വെളിപ്പെടുത്തി.

ഏതുവിധേനയും സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി നേതാക്കൾ ഇന്നും ആവർത്തിച്ചതിന് പിന്നാലെയാണ് കുതിരക്കച്ചവടത്തിനുള്ള ശ്രമങ്ങൽ ബജെപി ശക്തമാക്കിയത്. കോൺഗ്രസ് ജെഡിഎസ് സഖ്യം തകർക്കാനുള്ള ചടുമതല ബിജെപി ബി.ശ്രീരാമുലുവിന് നൽകി.

റെഡ്ഡി സഹോദരന്മാരും ഇതിനൊപ്പം നിൽക്കുന്നുണ്ട്. ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാരെ ബന്ധപ്പെടുന്നുണ്ടെന്ന് കെ.എസ്.ഈശ്വരപ്പ സ്ഥിരീകരിച്ചു. ബിജെപി ബി.എസ്.യെഡിയൂരപ്പയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കും. യെഡിയൂരപ്പ ഇന്നും ഗവർണറെ കാണുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

അധികാരത്തിലെത്താൻ ബിജെപി. 2008 -ൽ നടപ്പാക്കിയ ‘ഓപ്പറേഷൻ താമര’ വീണ്ടും നടപ്പാക്കാനാണ് ശ്രമം. മറ്റുകക്ഷികളുടെ എംഎ‍ൽഎ.മാരെയും താഴെത്തട്ടിലുള്ള നേതാക്കളെയും അധികാരവും പണവും വാഗ്ദാനംചെയ്ത് ബിജെപി.യിൽ എത്തിക്കുന്നതാണ് ഓപ്പറേഷൻ താമരയുടെ രീതി.

ബിജെപി. മുഖ്യമന്ത്രിസ്ഥാനാർത്ഥിയായ ബി.എസ്. യെദ്യൂരപ്പതന്നെയായിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രതിപക്ഷ പാർട്ടികളുടെ താഴെത്തട്ടിലുള്ള ശൃംഖലതന്നെ തകർക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. എംഎ‍ൽഎ.മാർ രാജിവെച്ച് വീണ്ടും ജനവിധി തേടുമെന്നതിനാൽ കൂറുമാറ്റനിരോധനം ഇതിൽ തടസ്സമാകുകയുമില്ല.

2008-ൽ പ്രതിപക്ഷത്തെ ഏഴ് എംഎ‍ൽഎ.മാരെയാണ് ഇത്തരത്തിൽ ബിജെപി. പാർട്ടിയിലെത്തിച്ചത്. ഇതിൽ അഞ്ചുപേർക്ക് ഉപതിരഞ്ഞെടുപ്പിൽ സീറ്റും നൽകി. അങ്ങനെയാണ് 224 അംഗസഭയിൽ ബിജെപി. 115 സീറ്റുമായി ഭൂരിപക്ഷം ഉറപ്പാക്കിയത്. സംസ്ഥാനഘടകത്തിന്റെ പദ്ധതിയോട് പരസ്യമായി കണ്ണടച്ച കേന്ദ്രനേതൃത്വം പിന്നീടുനടന്ന ദേശീയ എക്‌സിക്യുട്ടീവിൽ ഇക്കാര്യം മറ്റു ഘടകങ്ങൾക്ക് സ്വീകരിക്കാവുന്ന മാതൃകയായി വിശദീകരിച്ചിരുന്നു.

അതേസമയം കോൺഗ്രസും വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടിൽ തന്നെയാണ്. സർക്കാർ രൂപീകരണത്തിന് എല്ലാ മാർഗങ്ങളും തേടാനാണ് കോൺഗ്രസ് തീരുമാനം. ഗവർണറുടെ തീരുമാനം എതിരായാൽ നിയമനടപടി സ്വീകരിക്കുന്നകാര്യം പരിശോധിക്കുമെന്ന് കെ.സി. വേണഗോപാൽ ബെംഗളൂരുവിൽ പറഞ്ഞു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ക്ഷണിച്ചാൽ കേലവഭൂരിപക്ഷം നേടാൻ എംഎൽഎമാരെ മറുകണ്ടം ചാടിക്കേണ്ടിവരും.

അതിനാൽ ചോർച്ച തടയാനുള്ള കഠിനശ്രമത്തിലാണ് കോൺഗ്രസും ജെ.ഡി.എസും. സർക്കാർ രൂപീകരിക്കാൻ ഗവർണർ ആരെ ക്ഷണിക്കുമെന്നതാണ് നിർണായകം. അതേസമയം കർണാടകയിൽ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി പ്രഖ്യാപനം. ജനം ആഗ്രഹിക്കുന്നത് അതാണെന്ന് പ്രകാശ് ജാവഡേക്കർ ബെംഗളൂരുവിൽ പാർട്ടി ആസ്ഥാനത്ത് പറഞ്ഞു. നിയമസഭാകക്ഷി യോഗത്തിനുശേഷം ഗവർണറെ കാണും.

കുറുക്കുവഴിയിലൂടെ അധികാരത്തിലെത്താനുള്ള കോൺഗ്രസ് ശ്രമം ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലും ജെഡിഎസിലും പുതിയ സംഭവവികാസങ്ങളിൽ അസംതൃപ്തർ ഏറെ ഉണ്ടെന്നും ജാവഡേക്കർ പറഞ്ഞു. ബി.ജ.പിയുടെ കുതിരക്കച്ചവടം പ്രതിരോധിക്കാൻ മറുതന്ത്രങ്ങളുമായി കോൺഗ്രസും ജെ.ഡി.എസും രംഗത്തെത്തിയതോടെ വോട്ടിനേക്കാൾ വീറും വാശിയുമുള്ള തട്ടകമായി ബെംഗളൂരു. ഇപ്പോൾ ചേരുന്ന നിയമസഭാകക്ഷിയോഗം കഴിഞ്ഞാൽ എംഎ‍ൽഎമാരെ ഏതെങ്കിലും റിസോർട്ടിലേക്ക് മാറ്റാനാണ് നീക്കം. ജെഡിഎസ് എംഎൽഎമാരെയും ബെംഗളൂരുവിലെ ആഡംബര ഹോട്ടലിലേക്ക് മാറ്റി. അൽപസമയത്തിനകം ജെ.ഡി.എസ് എംഎ‍ൽഎമാരുടെ യോഗം അവിടെ ചേരും.

കർണാടകയിൽ സർക്കാർ രൂപീകരണത്തിൽനിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഗവർണറുടെ തീരുമാനം എതിരായാൽ നിയമനടപടിയെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. സിദ്ധരാമയ്യ രാവിലെ തന്നെ കോൺഗ്രസ് ഓഫിസിലെത്തി. നിയമസഭാകക്ഷിയോഗം ഉടൻ ചേരും. നാല് എംഎൽഎമാരെ ബന്ധപ്പെടാന്ഡ കഴിയുന്നില്ലെന്ന വാർത്ത സിദ്ധരാമയ്യ നിഷേധിച്ചു. കോൺഗ്രസ് നിയമസഭാകക്ഷിയോഗത്തിന് ഇതുവരെ എത്തിയത് 42 പേർ മാത്രമാണെന്ന വാർത്തയും പുറത്തുവന്നു. ഇത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. എംഎൽഎമാർ എത്താതിരുന്നതിനെ തുടർന്ന് ഉച്ചക്ക് ശേഷം യോഗം വിളിക്കാനാണ് നീക്കം.

അതേസമയം കർണാടകയിലെ അധികാരവടംവലി ഫോട്ടോഫിനിഷിലേക്ക് നീങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രമായി ഗവർണർ വാജുഭായി വാല. കേവലഭൂരിപക്ഷം വ്യക്തമാക്കുന്ന പാർട്ടിക്കോ മുന്നണിക്കോ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നതാണ് ഗവർണറുടെ കീഴ്‌വഴക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ വാജുഭായി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ക്ഷണിച്ചാൽ ചോദ്യം ചെയ്യാനാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇരുപക്ഷവും അധികാരത്തിനായി രാജ്ഭവനിലെത്തിയതോടെ ഗവർണറുടെ നിലപാട് കൂടുതൽ നിർണായകമായി. സാധ്യതകൾ ഇങ്ങനെ, ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുക. നിശ്ചിതകാലയളവിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുക. അല്ലെങ്കിൽ കേവലഭൂരിപക്ഷമുണ്ടെന്ന അവകാശവാദത്തോടെ കോൺഗ്രസിന്റെ പിന്തുണയുമായി എത്തിയ കുമാരസ്വാമിക്ക് അവസരം നൽകുക. മുഖ്യമന്ത്രിയാകുന്ന കുമാരസ്വാമിയും സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടിവരും. ഗുജറാത്തിൽ മോദിയുടെ ഇഷ്ടക്കാരനായ ഗവർണർ വാജുഭായി വാലയുടെ തീരുമാനം ആദ്യത്തേതാണെങ്കിൽ ആർക്കും ചോദ്യം ചെയ്യാനാകില്ലെന്നാണ് വിദഗ്ധരുടെ പക്ഷം

കോൺഗ്രസ് , ജെ.ഡി.എസ് എംഎൽഎമാരെ അടർത്തിമാറ്റി സർക്കാർ രൂപീകരിക്കാനുള്ള അമിത്ഷായുടെ തന്ത്രം കൂറുമാറ്റ നിരോധനനിയമപ്രകാരം അസാധുവാകും. ജെ.ഡി.എസിന്റെ 38പേരിൽ മൂന്നിൽ രണ്ട് ഭാഗം എംഎൽഎമാർ കൂട്ടത്തോടെ കാവികോട്ടയിലെത്തിയാൽ കൂറുമാറ്റ നിരോധനനിയമം ബാധകമാവില്ല. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ മറികടന്ന് സർക്കാരുണ്ടാക്കിയ ബിജെപിയുടെ നടപടി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. സഭയിൽ ഭൂരിപക്ഷം തെളിയിക്കാനായിരുന്നു അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാർ ഉത്തരവിട്ടത്.

Advertisement
Kerala7 hours ago

പാര്‍ട്ടിക്ക് മീതെ പറന്ന പി ജയരാജന് ഇനി രാഷട്രീയ വനവാസമോ?

National8 hours ago

ബിജെപിക്ക് മാത്രം 301 സീറ്റുകള്‍; പ്രതിപക്ഷമില്ലാത്ത ഭരണം വരും

National9 hours ago

രാജ്യത്ത് മോദി തരംഗം..!! സത്യപ്രതിജ്ഞ തീയ്യതി പ്രഖ്യാപിച്ചു

Kerala10 hours ago

രാഹുലിന് വയനാട്ടില്‍ റെക്കോഡ് ഭൂരിപക്ഷം; മറി കടന്നത് ഇ അഹമ്മദിന്റെ റെക്കോഡ്

Kerala10 hours ago

പാലക്കാട് അട്ടിമറി വിജയത്തിന് യുഡിഎഫ്..!! എല്‍ഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ പോലും മുന്നേറ്റം

National12 hours ago

അമേഠിയില്‍ രാഹുല്‍ പരാജയത്തിലേയ്ക്ക്..!! സ്മൃതി ഇറാനിയ്ക്ക് കൂറ്റന്‍ ലീഡ്

National12 hours ago

പശ്ചിമ ബംഗാളില്‍ മമതയ്ക്ക് വെല്ലുവിളി..!! ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നു

Kerala12 hours ago

വടകരയില്‍ ലീഡുയര്‍ത്തി മുരളീധരന്‍; കടത്തനാട്ടില്‍ ചിത്രത്തിലേ ഇല്ലാതെ ബി.ജെ.പി

Kerala12 hours ago

ശബരിമല വോട്ടായില്ല: സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്..!! ആന്റോ ആന്റണിക്ക് 18000 വോട്ടുകളുടെ ലീഡ്

Kerala13 hours ago

ലീഡ് നില മാറിമറിയുന്നു: കാസര്‍ഗോഡ് സതീഷ് ചന്ദ്രന്‍ മുന്നില്‍; 3852 വോട്ടിന് മുന്നിൽ നിൽക്കുന്നു

mainnews1 week ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment3 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News2 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized2 weeks ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment2 weeks ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews1 week ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

uncategorized6 days ago

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Crime3 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

Entertainment3 weeks ago

ബിക്കിനി അണിഞ്ഞ് ‘ജോസഫ്’ നായിക…സോഷ്യൽ മീഡിയായിൽ വൈറൽ

Trending

Copyright © 2019 Dailyindianherald