കര്‍ണ്ണാടക തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിനെയും ബിജെപിയെയും കുഴക്കി എക്‌സിറ്റ് പോള്‍ ഫലം പുറത്ത്

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായി. അഞ്ച് മണിക്ക് അവസാനിച്ച വോട്ടെടുപ്പില്‍ 64.35 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അന്തിമ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ വോട്ടിംഗ് ശതമാനത്തില്‍ മാറ്റമുണ്ടായേക്കും.

അതേസമയം വോട്ടെടുപ്പിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. ഒട്ടുമിക്ക എക്സിറ്റ് പോളുകളും കോണ്‍ഗ്രസിന് മുന്നേറ്റം പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 106-118 സീറ്റുകള്‍ ലഭിക്കുമെന്ന് ഇന്ത്യാ ടുഡെ-ആക്സിസ് സര്‍വേ പ്രവചിക്കുന്നു. ബി.ജെ.പി 79-92 സീറ്റുകളും ജെ.ഡി.എസും സഖ്യക്ഷകക്ഷികളും 22-30 സീറ്റുകളും മറ്റുള്ളവര്‍ 1-4 സീറ്റുകളും നേടുമെന്നും ഇന്ത്യ ടുഡെ പ്രവചിക്കുന്നു. ടൈംസ് നൗ-വിഎംആര്‍ സര്‍വേയില്‍ കോണ്‍ഗ്രസ്: 90-101, ബി.ജെ.പി: 80-94, ജെ.ഡി.എസ് സഖ്യം: 31-39, മറ്റുള്ളവര്‍: 2-9 സീറ്റുകള്‍ പ്രവചിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജന്‍ കി ബാത്ത് സര്‍വേയില്‍ ബി.ജെ.പിക്കാണ് മുന്‍തുക്കം പ്രവചിക്കുന്നത്. ബി.ജെ.പിക്ക്: 95-114 സീറ്റുകള്‍ ലഭിക്കുമെന്ന് ജന്‍ കി ബാത്ത് പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 75-82 സീറ്റുകളും ജെ.ഡി.എസ് സഖ്യത്തിന് 32-43 സീറ്റുകളും മറ്റുള്ളവര്‍ക്ക് 2-ഖ സീറ്റുകളും പ്രവചിക്കുന്നു. റിപ്പബ്ലിക് ടിവിയുടെ സര്‍വേയില്‍ ബി.ജെ.പിക്ക് 95-114, കോണ്‍ഗ്രസ്: 73-82 ജെ.ഡി.എസ് സഖ്യം: 43. ന്യൂസ് എക്സ് 102-110 സീറ്റുകള്‍ വരെ ബി.ജെ.പിക്ക് പ്രവചിക്കുന്നു. എ.ബി.പി ന്യുസ് 97-150 സീറ്റുകള്‍ വരെയാണ് ബി.ജെ.പിക്ക് പ്രവചിക്കുന്നത്.

ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനും ബി.ജെ.പിക്കും നിര്‍ണായകമാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. വ്യാപകമായി വോട്ടേഴ്സ് ഐ.ഡി കാര്‍ഡുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ആര്‍.ആര്‍ നഗറില്‍ വോട്ടെടുപ്പ് നടന്നിരുന്നില്ല. ജയനഗറിലും വോട്ടെടുപ്പ് നടന്നില്ല. ഇവിടെ മെയ് 28നാണ് വോട്ടെടുപ്പ്.

Top