
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കൈവിട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും. കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യത്തെ പിന്തുണച്ച് സ്വന്തന്ത്ര എം.എല്‍.എമാര്‍ രംഗത്തുവന്നതോടെയാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്.സ്വാതന്ത്രനായി മത്സരിച്ച് വിജയിച്ച നാഗേഷും മറ്റ് സ്വതന്ത്ര എം.എല്‍.എമാരുമാണ് കര്‍ണാടകയില്‍ മതേതരത്വ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.
കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സ്വതന്ത്രരുടെ പിന്തുണ ലഭിക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ജെ.ഡി.എസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതോടെ സ്ഥിതി ഗതികള്‍ മാറിമറിയുകയായിരുന്നു.കോണ്‍ഗ്രസും ജെ.ഡി.എസും ഉള്‍പ്പെട്ട മതേതര സര്‍ക്കാര്‍ അധികാരത്തിലേറണമെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുടെ നില പരുങ്ങലിലായി.
അതേസമയം തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഉടന്‍ ഗവര്‍ണറെ കാണുമെന്ന് മാധ്യമങ്ങളെ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കുമാരസ്വാമി ബിജെപിക്കെതിരെ നിശിത വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിച്ചത്. കര്‍ണാടകയിലെ ജനങ്ങള്‍ താന്‍ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്, അവര്‍ക്ക് ബിജെപി നേതാക്കളെ വേണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഉടന്‍ ഗവര്‍ണറെ കാണുമെന്ന് മാധ്യമങ്ങളെ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കുമാരസ്വാമി ബിജെപിക്കെതിരെ നിശിത വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിച്ചത്. കര്‍ണാടകയിലെ ജനങ്ങള്‍ താന്‍ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്, അവര്‍ക്ക് ബിജെപി നേതാക്കളെ വേണ്ടെന്നും കുമാരസ്വാമി പറഞ്ഞു.ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്തിന് പിന്നാലെ പോവുകയില്ല. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ആവശ്യമായ ഭൂരിപക്ഷമുണ്ട്. മേഘാലയിലും ഗോവയിലും കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. പക്ഷേ ഭൂരിപക്ഷമുള്ള സഖ്യത്തെയാണ് ഗവര്‍ണര്‍ മന്ത്രിസഭാ രൂപീകരിക്കുന്നതിന് ക്ഷണിച്ചത്. സമാനമായി നിലപാട് ഇവിടെയും സ്വീകരിക്കണമെന്ന് തങ്ങള്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു.
ബിജെപിയും പ്രധാനമന്ത്രിയും കുതിരക്കച്ചവടത്തില്‍ വിശ്വസിക്കുന്നുണ്ടോയെന്നും ബിജെപിയുടെ കള്ളപണത്തിന്റെ ഉറവിടം എന്താണെന്നും കുമാരസ്വാമി ചോദിച്ചു. ജനങ്ങളെ സേവിക്കേണ്ട പാര്‍ട്ടിക്കാര്‍ക്ക് എവിടെ നിന്നാണ് ഇത്രയും പണം. ഇതിന്റെ ഉറവിടം അന്വേഷിക്കേണ്ട ആദായ നികുതി വകുപ്പിനെ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.ബിജെപിയുടെ കൂടെ പോയത് തന്റെ അച്ഛന്റെ കരിയറിലെ കറുത്ത അധ്യായമാണ്. ആ അധ്യായം തുടച്ച് നീക്കുന്നതിന് തനിക്ക് ലഭിച്ച അവസരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഉടന്‍ തന്നെ ഗവര്‍ണറെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് അവകാശം ഉന്നിയിച്ച് കാണുമെന്നും കുമാരസ്വാമി പറഞ്ഞു.