പണം നഷ്ടപ്പെട്ട പരാതി അറിയിക്കാന്‍ സ്റ്റേഷനിലെത്തി; ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എടിഎം കാര്‍ഡ് നഷ്ടപ്പെട്ട പരാതിയുമായി സ്റ്റേഷനിലേക്കെത്തിയ മധ്യവയസ്കനു മുന്നില്‍ വന്‍മരം കടപുഴകി വീണു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം.

എടിഎം കാര്‍ഡിന്‍റെ കവറിനു പുറകിലായി പിന്‍നമ്പര്‍ രേഖപ്പെടുത്തിയിരുന്നു. കാര്‍ഡ് നഷ്ടപ്പെട്ടതിനു ശേഷം അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ട കാര്യത്തെക്കുറിച്ച് അറിയിക്കാനായാണ് ഇദ്ദേഹം സ്റ്റേഷനിലേക്കെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എടിഎം ഉപയോഗിച്ച് ബാങ്കില്‍ നിന്നും 3,39,000 രൂപയാണ് പിന്‍വലിച്ചത്. കാര്‍ഡ് നഷ്ടപ്പെട്ടതിന് ശേഷം ഫോണിലേക്കെത്തിയ സന്ദേശം തങ്ങള്‍കുഞ്ഞ് വായിച്ചിരുന്നില്ല.

സ്റ്റേഷനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത് തങ്ങള്‍കുഞ്ഞും സംഘവും നടന്നു നീങ്ങുന്നതിനിടയിലാണ് മരം കടപുഴകിയത്.

കാറും പണവും നഷ്ടപ്പെട്ട വേദനയുണ്ടെങ്കിലും ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസവുമായാണ് തങ്ങള്‍കുഞ്ഞ് സ്റ്റേഷനില്‍ നിന്നും മടങ്ങിയത്. മകനും ബന്ധുക്കളും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

അപകട സാധ്യതയില്‍ നില്‍ക്കുന്ന മരത്തെക്കുറിച്ച് നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടി സ്വീകരിച്ചിരുന്നു. ദേശീയപാതയില്‍ വാഹനങ്ങളും തിരക്കമില്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

Top