രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് സ്റ്റാലിന്‍; മോദിക്കെതിരെ ആഞ്ഞടിച്ച് നേതാക്കള്‍; കരുണാനിധിയുടെ പ്രതിമ അനാച്ഛാദനച്ചടങ്ങിനെ ഉറ്റുനോക്കി രാജ്യം

രാജ്യത്തിന്റെ രാഷ്ട്രീയഭാവി എങ്ങോട്ടെന്നതിന്റെ ചൂണ്ട് പലകയായി തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ വേളയില്‍ നടന്ന പരിപാടി രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം വന്നശേഷം ഇതാദ്യമായാണു പ്രതിപക്ഷ കക്ഷികള്‍ ഒത്തുചേരുന്നത്.

യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യവും ശ്രദ്ധേയമായി. സോണിയ ഗാന്ധിയാണു കരുണാനിധിയുടെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്തത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ചലച്ചിത്രതാരവും രാഷ്ട്രീയനേതാവുമായ രജനീകാന്ത്, മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയിലെ വിമതശബ്ദവുമായ ശത്രുഘ്‌നന്‍ സിന്‍ഹ, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമി തുടങ്ങിയവരും പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ വേദിയില്‍ പ്രസ്താവിച്ചു. മോദിയുടെ ഫാസിസ്റ്റ് സര്‍ക്കാരിനെ പരാജയപ്പെടുത്താനുള്ള കഴിവ് രാഹുലിനുണ്ട്. അദ്ദേഹത്തിന്റെ കൈകളെ ശക്തിപ്പെടുത്തിക്കൊണ്ട് രാജ്യത്തെ രക്ഷിക്കാമെന്നും സ്റ്റാലിന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ചടങ്ങില്‍ മോദിക്കെതിരെ ആഞ്ഞടിച്ചു.

അഞ്ച് വര്‍ഷത്തെ മോദി ഭരണം രാജ്യത്തെ 15 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോയി. വീണ്ടും അദ്ദേഹത്തിന് ഒരവസരം കൂടി നല്‍കിയാല്‍ 50 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോകും. ഒരു രാജാവിനെപ്പോലെയാണ് മോദി പെരുമാറുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യയുടെ ആദര്‍ശങ്ങളെ നശിപ്പിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. സുപ്രീംകോടതി, റിസര്‍വ് ബാങ്ക്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നീ സ്ഥാപനങ്ങളെ തകര്‍ത്തുകൊണ്ടിരിക്കുന്നു. അത് പരാജയപ്പെടുത്താന്‍ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ടെന്നും ചടങ്ങില്‍ രാഹുല്‍ഗാന്ധി പറഞ്ഞു.

എന്നാല്‍ ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പ്രസംഗത്തിലേക്ക് നീങ്ങിയില്ല എന്നതും ശ്രദ്ധേയമായി. മോദി സര്‍ക്കാരിന്റെ പതനത്തിന് തെക്കേ ഇന്ത്യയില്‍ തുടക്കം കുറിക്കുന്ന പരിപാടിയായി ചടങ്ങ് മാറി. രാഹുല്‍ ഗാന്ധി ഹീറോ പരിവേഷത്തില്‍ നിറഞ്ഞു നിന്നു.

Top