സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയില്‍ തോക്കു മാല ചാര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥന് പണികിട്ടി

sardar-pattel

അഹമ്മദാബാദ്: മുന്‍ ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥന്‍ ഡിജി വന്‍സാരയ്ക്ക് വിവാദങ്ങള്‍ വിട്ട് കളിയില്ല. വീണ്ടും വിവാദങ്ങളില്‍പെട്ട് ഉഴലുകയാണ് വന്‍സാര. ഇത്തവണ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയ്ക്ക് മാല ചാര്‍ത്തിയതാണ് പ്രശ്‌നമായത്. വെറും മാലയല്ല കെട്ടോ, തോക്കു മാലയാണ് ചാര്‍ത്തിയത്.

കളിത്തോക്ക് മാല ചാര്‍ത്തിയാണ് വിവാദത്തില്‍പ്പെട്ടത്. നേരത്തെ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനാണ് ഡിജി വന്‍സാര.

സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയില്‍ പൂമല അര്‍പ്പിച്ചതിനു പിന്നാലെ ഒരു പെന്‍, കളിത്തോക്ക് മാലയും പ്രതിമയില്‍ വന്‍സാര അണിയിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വന്‍സാരയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് ദേശീയ തലത്തില്‍ ഉയര്‍ന്നിട്ടുള്ളത്.

എന്നാല്‍ ഇത്തരത്തില്‍ ചെയ്തത് ഒരു വിവാദം സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നില്ലെന്നും പ്രതീകാത്മകമായ മല ചാര്‍ത്തലായിരുന്നു അതെന്നും വന്‍സാര വിവാദത്തോട് പ്രതികരിച്ചു.

Top