‘അസൗകര്യം’; മന്ത്രി എ.സി മൊയ്തീന്‍ നാളെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ എസി മൊയ്തീന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഹാജരാകുന്നതില്‍ അസൗകര്യം അറിയിച്ച് എസി മൊയ്തീന്‍ ഇഡിക്ക് കത്തു നല്‍കി. 28 നാണ് എസി മൊയ്തീന് എന്‍ഫോഴ്‌സ്മെന്റിന്റെ കത്ത് ലഭിച്ചത്. അതിനാല്‍ പെട്ടെന്ന് ഹാജരാകുന്നതില്‍ അസൗകര്യം അറിയിക്കുകയായിരുന്നു.

വടക്കാഞ്ചേരിയിലെ എ സി മൊയ്തീന്റെ വീട്ടില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ 22 മണിക്കൂര്‍ നീണ്ട പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി
ബന്ധപ്പെട്ട് നടന്ന കോടികളുടെ ബിനാമി ഇടപാടുകള്‍ക്ക് പിന്നില്‍ മുന്‍ മന്ത്രി എ സി മൊയ്തീനെന്ന് ഇ ഡിയുടെ നിലപാട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എ സി മൊയ്തീനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ പങ്കുവച്ച് ഇ ഡി പുറത്തിറക്കിയ പത്രക്കുറിപ്പിലായിരുന്നു ഈ ആരോപണം.

Top