സിനിമയെ വെല്ലുന്ന തിരക്കഥയും ആക്ഷന്നുമായി കാസര്‍കോട് ബാങ്ക് കവര്‍ച്ച

ചെറുവത്തൂര്‍: കണ്ണില്‍പ്പൊടിയിടാന്‍ തന്ത്രങ്ങള്‍, കൃത്യമായ തിരക്കഥ, ഏറെനാളത്തെ ആസൂത്രണം. മാസങ്ങള്‍ നീണ്ട ആലോചനയും മണിക്കൂറുകള്‍ മാത്രമുള്ള പരിശ്രമവുമാണു വിജയ ബാങ്ക് ചെറുവത്തൂര്‍ ശാഖയിലെ കവര്‍ച്ചയിലേക്കു നീണ്ടത്.
താഴത്തെ കടമുറിയുടെ സീലിങ് തുരന്നു സ്ട്രോങ് മുറിയിലേക്കു കയറിയ മോഷ്ടാവ് ഇതിനുള്ളില്‍ കൂടുതല്‍ സമയം ചെലവിട്ടിരിക്കാന്‍ സാധ്യതയില്ളെന്നാണ് പൊലീസ് നിഗമനം. സ്ട്രോങ് മുറിക്കു തൊട്ടു താഴത്തെ ഷട്ടര്‍ തുറന്ന്, 10.37നു കയറിപ്പോവുകയും 11.17നു മടങ്ങി പ്പോകുന്നതായുമാണു ദൃശ്യങ്ങളില്‍ കാണുത്. ഈ സമയം, ഇയാളുടെ കയ്യില്‍ ചെറിയ പൊതി മാത്രമാണ് ഉണ്ടായിരുന്നത്. ഇതും ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്.തുടര്‍ച്ചയായ അവധിദിവസങ്ങള്‍ മുതലെടുത്താവണം, ശനിയാഴ്ച കൃത്യത്തിനു തിരഞ്ഞെടുത്തതെന്നും പൊലീസ് വിശ്വസിക്കുന്നു.
കവര്‍ച്ച നടന്ന ശനിയാഴ്ച പകല്‍, ഇതുകൊണ്ടുതന്നെ ടൗണിന്‍െറ ഹൃദയഭാഗത്തായിട്ടും കോടികളുടെ കവര്‍ച്ച പുറംലോകമറിയാന്‍ വൈകി. ശനിയാഴ്ച രാവിലെ നടന്ന കവര്‍ച്ച തിങ്കളാഴ്ച ബാങ്ക് അധികൃതര്‍ തുറക്കാന്‍ എത്തുമ്പോള്‍ മാത്രമാണ് അറിഞ്ഞത്. ബാങ്കിന്‍െറ ഉന്നത ഉദ്യാഗസ്ഥരെയും പൊലീസിനെയും അറിയിച്ചെങ്കിലും സംഭവം പുറംലോകമറിയാന്‍ വൈകി. പതിനൊന്നോടെയാണ് നാട്ടുകാരടക്കം ഇവിടേക്ക് എത്തിയത്.
ബാങ്ക് ഇടപാടുകാരും നികേഷപകരും ഉള്‍പ്പെടെ ആശങ്കയോടെ ബാങ്ക് പരിസരത്ത് എത്തിയിരുന്നു. ചെറുവത്തൂരിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് വിജയ ബാങ്കും പ്രവര്‍ത്തിക്കുന്നത്.ജില്ളയിലെ സഹകരണ ബാങ്കുകളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ചെറുവത്തൂര്‍ ഫാര്‍മേഴ്സ് സഹകരണ ബാങ്കിന്‍െറ തൊട്ടു മുന്നിലുള്ള കെട്ടിടത്തിലാണ് വിജയ ബാങ്ക്. മടക്കരഛപടന്ന റോഡിന്‍െറ പടിഞ്ഞാറു ഭാഗത്താണ് ഈ കെട്ടിടം. വിജയ ബാങ്കിനൊപ്പം മറ്റൊരു ധനകാര്യ സ്ഥാപനവും ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Top