പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിലെ പങ്ക് നിഷേധിച്ച് പ്രതി പീതാംബരന്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചെന്ന് പീതാംബരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് കോടതിയിലാണ് പീതാംബരന്‍ പൊലീസിനെതിരെ പറഞ്ഞത്. കാസര്‍കോട് ഇരക്കൊലപാതക കേസിലെ മുഖ്യപ്രതിയാണ് പീതാംബരന്‍. പീതാംബരന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Tags: kasargod murder case