പെരിയ ഇരട്ടക്കൊലപാതകം; പീതാംബരനെ സിപിഐഎം പുറത്താക്കി

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സിപിഐഎം പെരിയ ലോക്കല്‍ കമ്മറ്റി അംഗം എ പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സിപിഐഎം സംസ്ഥാന കമ്മറ്റിയുടേതാണ് തീരുമാനം. ഇന്നലെ രാത്രിയാണ് പോലീസ് പീതാംബരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പീതാംബരന് കേസില്‍ പങ്കുണ്ടെന്നു തെളിഞ്ഞാല്‍ ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍ രാവിലെ അറിയിച്ചിരുന്നു. എന്നാല്‍ പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്ബാണ് പാര്‍ട്ടിയുടെ നടപടി എന്നതും ശ്രദ്ധേയമാണ്. പീതാംബരനാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് പോലീസിന്റെ നിഗമനം.

കൊല്ലപ്പെട്ട് കൃപേഷും ശരത്ത് ലാലും മുമ്ബ് പീതാംബരനെ ആക്രമിച്ച കേസിലെ പ്‌രതികളാണ്. അന്ന് ആക്രമത്തിനിരയായ പീതാംബരന്‍ കുറേ നാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനെ തുടര്‍ന്ന് ശരത്തിനേയും കൃപേഷിനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതയി ഇവരുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. കാസര്‍കോട് കൊലപാതകം പാര്‍ട്ടി അറിവോടെയല്ലെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടികാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി വച്ച് പൊറുപ്പിക്കില്ലെന്നും കോടിയേരി അറിയിച്ചു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top