കശ്മീര്‍ ഉറി ആക്രമണം: പിന്നില്‍ ജെയ്ഷെ മുഹമ്മദ്, പാക്കിസ്ഥാന്‍റെ പങ്ക് വ്യക്തം

ന്യൂഡല്‍ഹി : കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദാണെന്ന് കരസേന. ആക്രമണത്തില്‍ പാക്കിസ്ഥാന്‍റെ പങ്ക് വ്യക്തമായെന്നും കരസേന അറിയിച്ചു. പുറത്തു നിന്നുള്ള ഭീകരരാണ് ആക്രമണം നടത്തിയതെന്നും ആക്രമണത്തിന് ഉപയോഗിച്ചത് പാക്കിസ്ഥാനില്‍ നിന്ന് വാങ്ങിയ ആയുധങ്ങളാണെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തിന് ശക്തമായി മറുപടി നല്‍കുമെന്നും കരസേന.
അതേസമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സൈന്യം വധിച്ച ഭീകരരുടെ പക്കല്‍ നിന്ന് പാക് നിര്‍മിത ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. നാല് എകെ 47 തോക്കുകളും നാല് അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചറുകളും ഭീകരരുടെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.ശ്രീനഗര്‍ മുസഫറാബാദ് ദേശീയപാതയ്ക്ക് സമീപമുള്ള സൈനിക കേന്ദ്രത്തില്‍ ഞായറാഴ്ച പപുലര്‍ച്ചെയാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൈനികര്‍ താമസിച്ചിരുന്ന ടെന്‍റിന് തീപിടിച്ചതാണ് മരണ സംഖ്യ വര്‍ധിപ്പിച്ചതെന്നും കരസേന അറിയിച്ചു.

തീവ്രവാദികളെയും ഭീകരസംഘനകളെയും നേരിട്ട് സഹായിക്കുന്ന പാകിസ്താെൻറ നടപടിയിൽ നിരാശയുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പാകിസ്താൻ ഭീകരരാഷ്ട്രമാണെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ ഉറിയിൽ നടന്ന ഭീകരാമ്രകണം വിശകലനം ചെയ്യാൻ അടിയന്തരമായി ചേർന്ന ഉന്നതതലയോഗത്തിനുശേഷം ട്വിറ്ററിലൂടെയാണ് രാജ്നാഥ് സിങ് പ്രതികരണമറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ രാജ്നാഥ് സിങ് നടത്താനിരുന്നു റഷ്യ, യു.എസ് സന്ദർശനം മാറ്റിവെച്ചു. നാലുദിവസത്തെ സന്ദർശനത്തിനായി ഇന്നു റഷ്യയിലേക്കു തിരിക്കേണ്ടതായിരുന്നു രാജ്നാഥ് സിങ്. ജമ്മുകശ്മീർ ഗവർണർ എൻ.എൻ. വോറ, മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരുമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാവിലെ ചർച്ച നടത്തിയിരുന്നു.  കശ്മീരിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷിയോടും മുതിർന്ന ഉദ്യോഗസ്ഥരോടും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Top