കാശ്മീരിലെ തീവ്രവാദികള്‍ ഇസ്‌ളാമിക് സ്‌റ്റേറ്റിനോട് കൂറ് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കാശ്മീരിലെ തീവ്രവാദികള്‍ ഇസ്‌ളാമിക് സ്‌റ്റേറ്റിനോട് കൂറ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഹാഫീസ് സെയ്ദ് ഖാന്‍. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഇന്ത്യയുടെ ഭാഗങ്ങളും അടങ്ങുന്ന ഖുറാസന്‍ എന്ന മേഖലയുടെ ഇസ്‌ളാമിക് സ്റ്റേറ്റ് മേധാവിയാണ് ഹാഫീസ് സെയ്ദ് ഖാന്‍. കാശ്മീര്‍ തീവ്രവാദികളുടെ സഹകരണം ഇസ്‌ളാമിക് സ്റ്റേറ്റിന് മേഖലയില്‍ കാലിഫേറ്റ് സ്ഥാപിക്കാനുള്ള വലിയ അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും ഹാഫീസ് ഖാന്‍ പറഞ്ഞു. ഇസ്‌ളാമിക് സ്റ്റേറ്റിന്റെ ഓണ്‍ലൈന്‍ മാസികയായ ദാബിക്കിനു നല്‍കിയ അഭിമുഖത്തിലാണ് ഹാഫീസ് ഖാന്‍ ഇങ്ങനെ പറഞ്ഞത്.

 

പാകിസ്ഥാനില്‍ വെച്ച് രണ്ട് ഡ്രോണ്‍ ആക്രമണത്തില്‍ നിന്ന് ഹാഫീസ് ഖാന്‍ രക്ഷപ്പെട്ടിരുന്നു. കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ സേനയും ഇന്റലിജന്‍സും അവരുടെ താല്‍പര്യത്തിനായി നിരവധി ഇസ്‌ളാമിക് സംഘടനകളെ ചൂഷണം ചെയ്യുകയായിരുന്നെന്ന് ഹാഫീസ് പറഞ്ഞു. അതുകൊണ്ടുതന്നെ കാശ്മീര്‍ ജനതയും ഇസ്‌ളാമിക് ഗ്രൂപ്പുകളുടെ സൈനികരും അവരെ ഉപേക്ഷിച്ചതായും ഹാഫീസ് പറയുന്നു. ഇത് അള്ളാഹുവിന്റെ അനുവാദത്തോടുകൂടി അള്ളാഹുവിന്റെ മതം കാശ്മീരിലും ഇന്ത്യയിലും സ്ഥാപിക്കാന്‍ ഇസ്‌ളാമിക് സ്റ്റേറ്റിന് കിട്ടിയ ലിയ അവസരമാണെന്നും ഹാഫീസ് കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top