കടകംപള്ളി സുരേന്ദ്രന്‍റെ ക്ഷേത്രദര്‍ശനത്തില്‍ സി.പി.എമ്മില്‍ അതൃപ്തി. വിശദീകരനാം തേടി സി.പി.എം

തിരുവനന്തപുരം :ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ക്ഷേത്രദര്‍ശനത്തില്‍ സി.പി.എമ്മില്‍ അതൃപ്തിയുണ്ടായതിനാൽ വിശദീകരണം തേടും . വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ല ക്ഷേത്രദര്‍ശനമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവിന്ദന്‍. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യും
അഷ്ടമി രോഹിണി ദിനത്തിലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂരിലെത്തി ക്ഷേത്രദര്‍ശനവും വഴിപാടും നടത്തിയത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്ത വന്നു. ദേവസ്വം മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കുകയാണ് താന്‍ ചെയ്തതെന്നാരിന്നു കടകംപള്ളി പറഞ്ഞത്.എന്നാല്‍ സിപിഎം നേതൃത്വത്തിന് ക്ഷേത്ര ദര്‍ശനത്തില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന.ഇഎംഎസ് അക്കാദമയില്‍ കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി ക്ലീസില്‍ ഇതുുമായ ബന്ധപ്പെട്ട ചോദ്യം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദര്‍ മാസറ്റര്‍ നല്‍കിയ മറുപടി പാര്‍ട്ടി നേതൃത്വത്തിന്‍റെ അതൃപ്തിയാണ് സൂചിപ്പിക്കുന്നത്.

.വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ല ക്ഷേത്രദര്‍ശനമെന്ന് എംവി ഗോവിന്ദന്‍ മാസറ്റര്‍ പറഞ്ഞഥ്. നാളെ സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ചേരുന്പോള്‍ സ്വാഭാവികമായും ഈ വിഷയം ചര്‍ച്ചക്ക് വന്നേക്കാം.എന്നാല്‍ വേങ്ങര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സഹാചര്യത്തില്‍ കൂടുതല്‍ വിവാദങ്ങളിലേക്കോ,നടപടികളിലേക്കോ പാര്‍ട്ടി നേതൃത്വം കടക്കാന്‍ സാധ്യതയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top