കാവാലം നാരായണപ്പണിക്കർ അന്തരിച്ചു

തിരുവനന്തപുരം: നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ(88) അന്തരിച്ചു. തിരുവനന്തപുരത്തെ അദ്ദേഹത്തിൻെറ വസതിയിലായിരുന്നു അന്ത്യം. തനതു നാടകവേദിയെ രൂപപ്പെടുത്തിയ നാടകാചാര്യനാണ് കാവാലം. തനതു നാടോടി കലാരൂപങ്ങൾ മലയാള നാടകവേദിയിലേക്ക് ഉൾച്ചേർത്തതിലും കാവാലത്തിന് നിർണായക പങ്കുണ്ട്. അവനവൻ കടമ്പ, ദൈവത്താർ, സാക്ഷി എന്നിവയാണ് അദ്ദേഹത്തിൻെറ പ്രമുഖ നാടകങ്ങൾ. കാളിദാസന്റെയും ഭാസന്റെയും സംസ്ക‍ൃത നാടകങ്ങൾ അദ്ദേഹം പരിഭാഷപ്പെടുത്തിയിരുന്നു.

മധ്യമവ്യായോഗം, വിക്രമോർവശീയം, ശാകുന്തളം, കർണഭാരം തുടങ്ങിയവയും കാവാലത്തിൻെറ സൃഷ്ടികളാണ്. ആലായാൽ തറവേണം, കറുകറെ കാർമുകിൽ, കുമ്മാട്ടി എന്നിവ കാവാലം രചിച്ച ഗാനങ്ങളാണ്.  2007ൽ അദ്ദേഹത്തെ രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. സംസ്കൃതനാടകരംഗത്തെ സേവനത്തിന് മധ്യപ്രദേശ് സർക്കാർ കാളിദാസ് സമ്മാൻ നൽകി. സംഗീതനാടക അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിന്റെ തനത് നാടകവേദിക്ക് തുടക്കം കുറിച്ച കാവാലം 1928ല്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലാണ് ജനിച്ചത്. കവി, ഗാനരചയിതാവ് എന്നീ നിലകളിലും പ്രശസ്തനാണ്…

ശാരദാമണിയാണ് ഭാര്യ. പ്രശസ്ത പിന്നണിഗായകന്‍ കാവാലം ശ്രീകുമാര്‍ മകനാണ്…….

Top