ദിലീപ് പ്രതിയായ നടികേസില്‍ നിര്‍ണായക വിവരങ്ങള്‍ മൂടിവച്ചത് സിനിമാ രംഗത്തെ പ്രമുഖര്‍. ദിലീപും ആക്രമിക്കപ്പെട്ട നടിയും ദിലീപിന്റെ ഭാര്യ കാവ്യ മാധവനുമായുണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബോധപൂര്‍വം മറച്ചു വയ്ക്കുകയായിരുന്നുവെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
താര സംഘടനയാ അമ്മയിലെ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇക്കാര്യങ്ങള്‍ മൂടി വച്ചതെന്ന സൂചനകള്‍ പുറത്തു വന്നു കഴിഞ്ഞു. അമ്മയിലെ ഇപ്പോഴത്തെ ഭിന്നതയ്ക്ക് പിന്നിലും ഇത്തരം കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് സൂചനകള്‍. ആക്രമിക്കപ്പെട്ട നടിയും ദിലീപുമായി സാമ്പത്തിക ഭൂമി ഇടപാടുകള്‍ നിലനിന്നിരുന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇതിനു സമാനമായി നടിയും ദിലീപും കാവ്യയും തമ്മില്‍ സ്വകാര്യ കാര്യങ്ങള്‍ തര്‍ക്കവും തമ്മില്‍ തല്ലും വരെ നടന്നിരുന്നു.
അമ്മ സ്റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ സമയത്ത് കൊച്ചിയിലെ ഹോട്ടലിലും തുടര്‍ന്ന് സ്റ്റേജ് പരിപാടിക്കിടെ വിദേശത്തുമാണ് താരങ്ങള്‍ ഏറ്റുമുട്ടിയത്. ഇക്കാര്യം നേരത്തെ പുറത്തു വന്നിരുന്നുവെങ്കിലും സംഭവത്തിന്റെ പിന്നാമ്പുറ കഥകള്‍ എന്താണെന്നു വ്യക്തമായിരുന്നില്ല. റിഹേഴ്‌സല്‍ ക്യാംപുകളിലും വിദേശ പരിപാടികള്‍ക്കിടയിലും ദിലീപിനെ കാണാന്‍ പാടില്ലാത്ത സാഹചര്യങ്ങളില്‍ കണ്ടതാണ് ഏറ്റുമുട്ടലുകള്‍ക്ക് വഴിയൊരുക്കിയത്. ഇരയായ നടിയും കാവ്യാമാധവനും പരസ്പരം ഏറ്റുമുട്ടിയതിനു മലയാള സിനിമയിലെ ഉന്നതര്‍ ഉള്‍പ്പെടെയുള്ളവര്‍ സാക്ഷികളാണ്.
എന്നാല്‍ വിഷയം പുറത്തു വിടാതിരിക്കാന്‍ അമ്മ സംഘടനയെ പോലും ദിലീപ് ഭയപ്പെടുത്തിയെന്നാണ് സൂചന. നേരത്തെ പുറത്തു വന്ന ഇടവേള ബാബുവിന്റെ മൊഴിയിലും ഇതിനുള്ള സൂചനകളുണ്ട്. ദിലീപ് കേന്ദ്രീകൃതമായ സിനിമകളിലെ അവസരങ്ങളും വിദേശ പരിപാടികളിലെ അവസരങ്ങളും മോഹിച്ചാണ് പലരും ഇക്കാര്യങ്ങള്‍ പുറത്തു വിടാതിരുന്നതെന്നാണ് സൂചന.